| Wednesday, 31st December 2025, 8:37 am

അജു- നിവിൻ കോംബോ നേരിൽ കണ്ടത് ഫാൻ മൊമന്റ് ആയിരുന്നു: റിയ ഷിബു

നന്ദന എം.സി

അഖിൽ സത്യന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ സർവ്വം മായയാണ് എല്ലാവരുടെയും ചർച്ച വിഷയം. സിനിമയിലെ ക്യൂട്ട്, പൂക്കി യക്ഷിയായ ഡെലൂലുവിനേയും, അജു-നിവിൻ കൂട്ടുകെട്ടുമാണ് പ്രേക്ഷകർ ആഘോഷമാക്കിയത്.

Official poster, Photo: IMDb

മലയാള സിനിമയിൽ ഏവരും ഇഷ്ടപ്പെടുന്ന കോംബോയാണ് അജുവിന്റെയും നിവിനിന്റെയും. മലർവാടി മുതൽ വടക്കൻ സെൽഫി, ഓം ശാന്തി ഓശാന, പ്രേമം, ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച് മനസിൽ ഇടം നേടിയ കൂട്ടുകെട്ടാണിത്. സ്ക്രീനിൽ കാണുന്ന ഈ കംഫർട്ട് ഓഫ്‌സ്‌ക്രീനിലും അതുപോലെ നിലനിൽക്കുന്നതാണെന്ന് പറയുകയാണ് നടി റിയ ഷിബു.

അജുവിനെയും നിവിനെയും ഒരുമിച്ച് സെറ്റിൽ കാണാൻ കഴിഞ്ഞ അനുഭവം തനിക്ക് വലിയൊരു ഫാൻ മൊമന്റായിരുന്നുവെന്നും റിയ പറയുന്നു. സർവ്വം മായ സെറ്റിൽ ഉണ്ടായ രസകരമായ അനുഭവം വനിതയ്ക്ക്  നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

അജു വർഗ്ഗീസ്, നിവിൻ പോളി, Photo: Aju Vargheese/Facebook

‘വടക്കൻ സെൽഫിയിൽ അജു വർഗീസ് പറയുന്ന ‘കംബാക്ക്… കംബാക്ക് എന്ന ഐക്കോണിക് ഡയലോഗ് ഓർമ്മിപ്പിക്കുന്ന തരത്തിൽ,
ഒഴിഞ്ഞു പോ… ഒഴിഞ്ഞു പോ…എന്ന് പറഞ്ഞ് അജുചേട്ടൻ പേടിച്ച് അഭിനയിക്കുമ്പോൾ, നിവിൻ പോളി ചേട്ടന് ചിരി നിയന്ത്രിക്കാൻ പറ്റാതെ വരുമായിരുന്നു. ആ സമയം വളരെ പേടിച്ച് അഭിനയിക്കേണ്ട രംഗമാണ്, അജു ചേട്ടൻ ഡയലോഗ് പറഞ്ഞു കഴിഞ്ഞപ്പോൾ നിവിൻ ചേട്ടന് ചിരി മാനേജ് ചെയ്യാൻ വേണ്ടി വെറുതെ ഒരു കറക്കം കറങ്ങി ചിരി അടക്കിപ്പിയടിക്കും.

നിവിൻ പോളി, അജു വർഗ്ഗീസ്, Photo: YouTube/ Screen grab

അവർ തമ്മിലുള്ള ആ ആത്മബന്ധമാണ് ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെയിരിക്കാൻ കാരണം. അവർ തമ്മിൽ അത്രയും കംഫർട്ടബിൾ ആണ്. അതുകൊണ്ടാണ് ഇത്രയും നാച്ചുറലായി എല്ലാം സംഭവിക്കുന്നത്,’ റിയ പറയുന്നു.

ആദ്യ ദിനം ആഗോള ബോക്സ് ഓഫീസിൽ നാല് കോടി രൂപ നേടിയ സർവ്വം മായ നിവിന്റെ തിരിച്ചു വരവായാണ് കണക്കാക്കപ്പെടുന്നത്.
ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗ്ഗീസ്, ജനാർദ്ദനൻ, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlight: Rhea Shibu talks about Aju Varghese and Nivin Pauly

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more