| Friday, 28th August 2020, 8:48 pm

സുശാന്തിന്റെ മരണം; റിയ ചക്രബര്‍ത്തിയെ സി.ബി.ഐ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിയെ സി.ബി.ഐ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെള്ളിയാഴ്ച രാവിലെ റിയ സി.ബി.ഐയുടെ ചോദ്യം ചെയ്യലിനായി ഡി.ആര്‍.ഡി.ഒ ഗസ്റ്റ് ഹൗസിലെത്തിയിരുന്നു. റിയയുടെ സഹോദരന്‍ ഷൗവിക്കും നടിയുടെ കൂടെയുണ്ട്.

ഷൗവിക്കിനേയും ചോദ്യം ചെയ്യുന്നുണ്ട്. കൂടാതെ സുശാന്തിന്റെ സുഹൃത്ത് സിദ്ധര്‍ഥ് പിത്താനിയെയും സി.ബി.ഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. സിദ്ധാര്‍ഥിനെ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.

റിയ മയക്കുമരുന്ന് ഇടപാട് നടത്തിയിട്ടുണ്ടോയെന്നതിനെ കുറിച്ചും സി.ബി.ഐ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ പരാതിയില്‍ അന്വേഷണത്തിനായി ഇ.ഡി പിടിച്ചെടുത്ത റിയ ചക്രവര്‍ത്തിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത ചില വാട്ട്സ്ആപ്പ് ചാറ്റുകള്‍ സി.ബി.ഐ സംഘത്തിന് കൈമാറിയിരുന്നു.

തുടര്‍ന്ന് റിയക്കെതിരെ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ കേസെടുത്തിരുന്നു.

ജൂണ്‍ 14 നാണ് സുശാന്ത് സിങ് രജ്പുത്തിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം, സാക്ഷി മൊഴികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നടന്റേത് ആത്മഹത്യയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.

എന്നാല്‍ നടന്റെ പിതാവ് പാട്‌നയില്‍ നല്‍കിയ പരാതിയില്‍ ബിഹാര്‍ പൊലീസ് കേസെടുക്കുകയും പിന്നീട് അന്വേഷണം സി.ബി.ഐക്ക് കൈമാറുകയുമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sushant Singh Rajput death case Rhea Chakraborty

Latest Stories

We use cookies to give you the best possible experience. Learn more