| Wednesday, 17th December 2014, 3:53 pm

ആശുപത്രിയില്‍ കഴിയുന്ന സംവിധായകന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.ജി.വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

2014 ലെ ഏറ്റവും വലിയ അബദ്ധമാണ് പ്രശസ്ത ബോളിവുഡ് സംവിധായകനായ രാം ഗോപാല്‍ വര്‍മ്മയ്ക്ക് സംഭവിച്ചിരിക്കുന്നത്. അസുഖബാധിതനായി ആശുപത്രിയില്‍ കഴിയുന്ന കെ. ബാലചന്ദ്രന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

തമിഴിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമാണ് കെ. ബാലചന്ദ്രന്‍. ആര്‍.ജി.വിയോട് ബാലചന്ദ്രന്‍ മരിച്ചെന്ന് ആരോ പറയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം കെ.ബാലചന്ദ്രന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തത്.

“കെ. ബാലചന്ദ്രന്റെ വിയോഗത്തില്‍ വളരെയധികം ദുഖം തോന്നുന്നു. സിനിമയിലേക്ക് നല്ല രീതിയിലുള്ള പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്ന ഒരേഒരു ഇന്ത്യന്‍ സംവിധായകനായിരുന്നു കെ. ബാലചന്ദ്രന്‍” എന്നായിരുന്നു ആര്‍.ജി.വി ട്വീറ്റ് ചെയ്തിരുന്നത്.

അദ്ദേഹത്തിന് അബദ്ധം പറ്റിയതാണെന്ന മനസിലായയുടന്‍ ആ ട്വീറ്റ് ടിലീറ്റ് ചെയ്തു. പക്ഷേ വളരെ വൈകിയാണ് അദ്ദേഹത്തിന് തനിക്ക് പറ്റിയ അബദ്ധം മനസിലായത്.

ഇതേത്തുടര്‍ന്ന് വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പെട്ടെന്ന് സുഖപ്പെടുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യണമെന്നും ഫാന്‍സുകാരും സെലിബ്രിറ്റികളും ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more