| Monday, 26th October 2015, 12:50 am

അസിന്റെ വിവാഹം അടുത്തമാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴകത്തിന്റെ സൂപ്പര്‍ നായിക അസിന്റെ വിവാഹ വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഒടുവില്‍ ഇതാ ആ മുഹൂര്‍ത്തം അടുത്തെത്തിയിരിക്കുന്നു.

അടുത്തമാസം 26ാം തിയതിയാണ് അസിന്റെ കഴുത്തില്‍ മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ശര്‍മ മിന്നുചാര്‍ത്തുന്നത്. ദല്‍ഹിയിലെ വെസ്റ്റ് എന്‍ഡ് ഗ്രീസിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക.

ബോളിവുഡ് താരം ഷാഹിദ് കപൂറിന്റേയും മിരാ രജ്പുതിന്റേയും വിവാഹവും ഇവിടെ വെച്ച് തന്നെയായിരുന്നു നടന്നത്. നവംബര്‍ 28 നോ 29 നോ മുംബൈയില്‍ വെച്ച് സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള റിസപ്ഷന്‍ നടക്കും.

കഴിഞ്ഞ നാല് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ വിവാഹം ഉണ്ടാകുമെന്നും അസിന്‍ തന്നെയാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്.

2008 ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അസിന്‍ ഏഴോളം ഹിന്ദിചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഓള്‍ ഈസ് വെല്‍ എന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനും ഋഷി കപൂറിനും സുപ്രിയ പതക്കിനൊപ്പവുമാണ് അസിന്‍ അഭിനയിച്ചത്.

നടന്‍ അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് ആണ്.

Latest Stories

We use cookies to give you the best possible experience. Learn more