| Monday, 29th April 2019, 12:00 am

'മോദിയും ബി.ജെ.പിയും തെരഞ്ഞെടുപ്പിനുള്ള ചെലവ് കണ്ടെത്തുന്നത് ഭാര്യമാരുടെ സ്വർണം വിറ്റിട്ടോ?': കമൽനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോ​പ്പാ​ൽ: ബി.​ജെ​.പി​യു​ടേ​യും മോ​ദി​യു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ള്ള ഫ​ണ്ട് എവിടെ നിന്നെന്ന് വെളിപ്പെടുത്തണമെന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ നാ​ഥ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ചെ​ല​വു​ക​ൾ നേ​താ​ക്ക​ളു​ടെ ഭാ​ര്യ​മാ​രു​ടെ സ്വ​ർ​ണം വി​റ്റി​ട്ടാ​ണോ ന​ട​ത്തു​ന്ന​തെ​ന്നും ക​മ​ൽ നാ​ഥ് ചോ​ദി​ച്ചു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മോ​ദി​യേ​യും ബി​.ജെ​.പി​യേ​യും ക​മ​ൽ നാ​ഥ് കുറ്റപ്പെടുത്തിയത്.

മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ച​ര​ണ​ത്തി​നു വി​മാ​ന യാ​ത്ര ന​ട​ത്തു​ന്ന​തി​നു പ​ണം എ​വി​ടെ​നി​ന്നാ​ണെന്നും നേ​താ​ക്ക​ളു​ടെ ഭാ​ര്യ​മാ​രു​ടെ സ്വ​ർ​ണം വി​റ്റാ​ണോ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മാ​ന യാ​ത്ര​ക​ളു​ടെ ചെ​ല​വ് വ​ഹി​ക്കു​ന്ന​ത് ആ​രാ​ണെ​ന്ന് രാ​ജ്യ​ത്തോ​ട് പ​റ​യ​ണ​മെ​ന്നും ക​മ​ൽ നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ലെ ബി​.ജെ.​പി. ഓ​ഫീ​സി​നു ചെ​ല​വാ​യ 700 കോ​ടി രൂ​പ ആ​രാ​ണ് ന​ൽ​കി​യ​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​യ​ണം. ഇ​തി​നെ​ല്ലാം മ​റു​പ​ടി പ​റ​ഞ്ഞി​ട്ട് ത​ന്നോ​ട് ചോ​ദ്യം ചോ​ദി​ച്ചാ​ൽ മ​തി​യെ​ന്നും ക​മ​ൽ നാ​ഥ് വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more