[]കൊല്ലം: രശ്മിവധക്കേസിന്റെ വിധിയില്‍ സംശയമുണ്ടെന്ന് കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ബിജു രാധാകൃഷ്ണന്‍.
ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജു രാധാകൃഷ്ണന്‍ അഭിഭാഷകനു കത്തു നല്‍കി. കൊല്ലം ജില്ലാ ജയിലില്‍ വെച്ചാണ് കത്തു കൈമാറിയത്.
സോളാര്‍ കേസ് കെട്ടടങ്ങാന്‍ ഒരു രക്തസാക്ഷി വേണമെന്നും താന്‍ അതാകുകയാണെന്നും കത്തില്‍ പറയുന്നു.
കേസില്‍ തനിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതിന് പിന്നില്‍ ചില കളികള്‍ നടന്നെന്നും ബിജു കത്തില്‍ പറയുന്നുണ്ട്.
ജിവപര്യന്തം തടവു ശിക്ഷി വിധിച്ച ശേഷമാണ് ബിജു ചട്ടംലംഘിച്ചു കത്തു കൈമാറിയത്.
ഇന്നലെയാണ് ആദ്യ ഭാര്യ രശ്മി കൊല്ലപ്പെട്ട കേസില്‍ കോടതി ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവിനു വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ബിജുവിന്റെ അമ്മയ്ക്ക് 3 വര്‍ഷം തടവുമാണ് ലഭിച്ചിരുന്നത്.