വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇറാനെ മറയാക്കി എപ്‌സ്റ്റീൻ ഫയൽസിൽ നിന്നും ശ്രദ്ധ തിരിക്കുന്നു എന്നാരോപിച്ച് റിപ്പബ്ലിക്കൻ പ്രതിനിധി.
അമേരിക്കൻ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗമായ തോമസ് മസ്സിയാണ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ചത്.
‘ലോകത്തിന്റെ മറുവശത്തുള്ള ഒരു രാജ്യത്ത് ബോംബാക്രമണം നടത്തിയതുകൊണ്ട് എപ്സ്റ്റീന്റെ ഫയലുകൾ അപ്രത്യക്ഷമാകില്ല,’ തോമസ് എസ്‌കിൽ എഴുതി.
ഇസ്രഈലും അമേരിക്കയും ചേർന്നുകൊണ്ടുള്ള ഇറാൻ ആക്രമണത്തിന് നിയമസഭയുടെ അംഗീകരമില്ലെന്നും ഇത് അമേരിക്കയെ ഒന്നാമതാകുന്നതല്ലെന്നും അദ്ദേഹം മറ്റൊരു പോസ്റ്റിൽ പ്രതികരിച്ചു.
ട്രംപിന് എപ്‌സ്റ്റീനുമായുള്ള ബന്ധത്തെ നിരന്തരം വിമർശിക്കുന്ന തോമസ് മസ്സി, ട്രംപ് ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി വിദേശ രാജ്യങ്ങളിലെ പ്രതിസന്ധികൾ ഉപയോഗപ്പെടുത്തുന്നുവെന്ന് ആരോപിക്കുന്ന കോൺഗ്രസ് അംഗങ്ങളിൽ പ്രധാനിയാണ്.
എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളെല്ലാം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ല് ( എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് ) മസ്സിയും ഡെമോസിസ്റ്റിക് അംഗമായ റോ ഖന്നയുമാണ് അവതരിപ്പിച്ചത്. സ്വന്തം പാർട്ടിയിൽ നിന്നടക്കം സമ്മർദം വന്നതിനാൽ കഴിഞ്ഞ നവംബറിലാണ് ട്രംപ് ബില്ലിൽ ഒപ്പുവച്ചത്.
30 ലക്ഷത്തിലധികം പേജുകൾ വരുന്ന എപ്‌സ്റ്റീൻ ഫയസിൽ 5000 ത്തിലധികം തവണയാണ് ട്രംപിന്റെ പേര് പ്രതിബാധിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ട്രംപ് ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ ആക്രമണം നടത്തിയിരിക്കുന്നെതെന്ന് പല വിദഗധരും നിരീക്ഷിച്ചിരുന്നു.
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ന്യൂസ് ഏജൻസിയായ റോയിട്ടേഴ്‌സ് അമേരിക്കയിൽ നടത്തിയ സർവേയിൽ അമേരിക്കയിലെ നാലിലൊന്ന് ആളുകൾ മാത്രമാണ് ട്രംപിന്റെ ആക്രമണത്തെ അനുകൂലിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
ഇടക്കാല തെരഞ്ഞെടുപ്പടുത്തിരിക്കുന്ന അമേരിക്കയിൽ പൊതുജനം ഈ വിഷയത്തിൽ എങ്ങനെ പ്രതികരിക്കുന്നു എന്നത് ഏറെ നിർണായകമാണ്.
Content Highlight: republican member accused tramp of trying to bury Epstein with Iran