മോളിവുഡില്‍ നിന്ന് പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. നടനായും താരമായും ഒരേസമയം തിളങ്ങുന്ന പൃഥ്വി സംവിധാന രംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ഒന്നിന് പിന്നാലെ ഒന്നായി മൂന്ന് സിനിമകളാണ് പൃഥ്വിയുടേതായി പുറത്തിറങ്ങാനുള്ളത്. രാഹുല്‍ സദാശിവനമൊത്തുള്ള പുതിയ ചിത്രം ഒടിയന്‍ അടുത്തിടെയാണ് അനൗണ്‍സ് ചെയ്തത്.
വിപിന്‍ ദാസുമായി കൈകോര്‍ക്കാനിരുന്ന സന്തോഷ് ട്രോഫി ഒഴിവാക്കിയിട്ടാണ് പൃഥ്വി ഒടിയന്‍ കമ്മിറ്റ് ചെയ്തത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ അനൗണ്‍സ് ചെയ്തിട്ട് പിന്നീട് യാതൊരു ചലനവുമുണ്ടാക്കാത്ത താരങ്ങളില്‍ പ്രധാനിയാണ് പൃഥ്വിരാജെന്ന് അടുത്തിടെ ചില സിനിമാപേജുകള്‍ അഭിപ്രായം പങ്കുവെച്ചിരുന്നു.
അത്തരത്തിലൊരു ചിത്രം ഇന്ന് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്ന ടൈസണ്‍ ഉപേക്ഷിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2022ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഒരു വര്‍ക്കും ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനൗണ്‍സ്‌മെന്റ് സമയത്ത് വലിയ ചര്‍ച്ചയായ പ്രൊജക്ടായിരുന്നു ടൈസണ്‍.
സൗത്ത് ഇന്ത്യയിലെ വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെയാണ് ടൈസണിന്റെ നിര്‍മാതാക്കള്‍. സംവിധാനത്തിനൊപ്പം ചിത്രത്തിലെ പ്രധാനവേഷവും പൃഥ്വി തന്നെ ചെയ്‌തേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അനൗണ്‍സ് ചെയ്ത് നാല് വര്‍ഷം പിന്നിട്ടിട്ടും യാതൊരു ചലനവുമില്ലാതിരിക്കുന്ന ടൈസണ്‍ ഉപേക്ഷിക്കാന്‍ സാധ്യത കൂടുതലാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
വിമാനത്തിന് ശേഷം പ്രദീപ് നായരുമായ കൈകോര്‍ക്കാനിരുന്ന മീറ്റര്‍ഗേജ് 1904, കറാച്ചി 81, അയ്യപ്പന്‍, കാളിയന്‍ എന്നീ ചിത്രങ്ങളെക്കുറിച്ചും ഇതുവരെ യാതൊരു അപ്‌ഡേറ്റുമില്ല. ഈ ലിസ്റ്റില് ടൈസണും ഇടംപിടിച്ചിരിക്കുകയാണ്. മോളിവുഡിന്റെ പൊട്ടന്‍ഷ്യല് തെളിയിക്കാനുള്ള പ്രൊജക്ടുകളിലൊന്നായിരുന്നു ടൈസണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ, നോബഡിയാണ് പൃഥ്വിയുടെ ഏറ്റവുമടുത്ത റിലീസ്. കഥയെക്കുറിച്ച് യാതൊരു സൂചനയും നല്‍കാത്ത ട്രെയ്‌ലറായിരുന്നു ചിത്രത്തിന്റേത്. ഓഗസ്റ്റില്‍ ഖലീഫയും സെപ്റ്റംബറില്‍ ബോളിവുഡ് ചിത്രം ദായ്‌റയും പൃഥ്വിയുടേതായി പുറത്തിറങ്ങും. 2027ലാകും ഒടിയന്‍ തിയേറ്ററുകളിലെത്തുക.
Content Highlight: Reports that Tyson movie Shleved
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ