| Thursday, 12th February 2026, 10:55 pm

കരിയും പുകയുമില്ല, ഡാര്‍ക്ക് സീന്‍ മാറ്റിപ്പിടിക്കാനൊരുങ്ങി പ്രശാന്ത് നീല്‍

അമര്‍നാഥ് എം.

വെറും നാല് സിനിമകള്‍ കൊണ്ട് ഇന്ത്യയിലെ മികച്ച സംവിധായകരുടെ ലിസ്റ്റില്‍ ഇടംപിടിച്ചയാളാണ് പ്രശാന്ത് നീല്‍. കെ.ജി.എഫ് സീരീസിലൂടെ കന്നഡ ഇന്‍ഡസ്ട്രിയുടെ ഗതിമാറ്റിയ പ്രശാന്ത് ഇപ്പോള്‍ തെലുങ്ക് ഇന്‍ഡസ്ട്രിയിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. പ്രഭാസിനൊപ്പമുള്ള സലാറിന് ശേഷം പ്രശാന്ത് ജൂനിയര്‍ എന്‍.ടി.ആറുമായാണ് കൈകോര്‍ക്കുന്നത്.

ഡ്രാഗണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് വിദേശത്ത് പുരോഗമിക്കുകയാണ്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് എന്‍.ടി.ആര്‍ ഡ്രാഗണില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് പ്രശാന്ത് നീലിന്റെ വ്യത്യസ്തമായ അപ്പ്രോച്ചാണ് ഡ്രാഗണിന്റേതെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

കെ.ജി.എഫ് മുതല്‍ സലാര്‍ വരെയുള്ള സിനിമകളില്‍ കേട്ട പ്രധാനവിമര്‍ശനമായിരുന്നു പ്രശാന്ത് നീല്‍ ഉപയോഗിക്കുന്ന കളര്‍ ടോണ്‍. ഘനികളും കരിപ്പൊടിയുമുള്ള പശ്ചാത്തലത്തിലാണ് പ്രശാന്ത് മൂന്ന് ചിത്രങ്ങളും ഒരുക്കിയത്. കെ.ജി.എഫിന് ശേഷം വന്ന ഭൂരിഭാഗം കന്നഡ സിനിമകളിലും പ്രശാന്ത് നീലിന്റെ മേക്കിങ് സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായാണ് പ്രശാന്ത് നീല്‍ ഡ്രാഗണെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കളര്‍ഫുള്ളായിട്ടുള്ള ഫ്രെയിമുകളും വ്യത്യസ്തമായ കളര്‍ ഗ്രേഡിങ്ങുമാണ് ഡ്രാഗണിന്റേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശാന്ത് നീലിന്റെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും ആരാധകര്‍ക്ക് ആഘോഷമാക്കാനുള്ള എല്ലാം ചിത്രത്തിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിലവില്‍ ജോര്‍ദാനിലാണ് ഡ്രാഗണിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. 40 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ആക്ഷന്‍ സീക്വന്‍സാണ് ഷൂട്ട് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്‍.ടി.ആറിനൊപ്പം മലയാളി താരം ടൊവിനോ തോമസും ഈ ഷെഡ്യൂളിന്റെ ഭാഗമാകുന്നെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുന്നത്.

നിലവില്‍ സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായ രുക്മിണി വസന്താണ് ചിത്രത്തിലെ നായിക. മലയാളി താരം ബിജു മേനോനും ചിത്രത്തിന്റെ ഭാഗമാണ്. കന്നഡ ഇന്‍ഡസ്ട്രിയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് ഡ്രാഗണിന്റെ നിര്‍മാതാക്കള്‍. ആദ്യഭാഗം ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Reports that Prashant Neel trying a new making style in Dragon movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more