| Friday, 6th October 2023, 5:14 pm

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ട്രിപ്പിള്‍ അറ്റാക്ക്; ആദ്യ മത്സരത്തിനിറങ്ങുക ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക എന്ന് റിപ്പോര്‍ട്ട്. ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നീ സ്പിന്‍ ട്രയോയെ ഉള്‍പ്പെടുത്തിയാകും ഇന്ത്യ കളത്തിലിറങ്ങുക എന്നാണ് പ്രമുഖ കായികമാധ്യമമായ ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂന്ന് സ്പിന്നര്‍മാരെയാണ് ഇന്ത്യ നിയോഗിക്കുന്നതെങ്കില്‍ മുഹമ്മദ് ഷമിക്ക് പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടായേക്കില്ല. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയുമായിരിക്കും ഇന്ത്യയുടെ പേസ് അറ്റാക്കിനെ നയിക്കുക. ഹര്‍ദിക് പാണ്ഡ്യ മൂന്നാം പേസറുടെ റോളില്‍ കളിച്ചേക്കും.

ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തിലാണ് ഇന്ത്യ – ഓസ്‌ട്രേിലിയ മത്സരം അരങ്ങേറുന്നത്. ആര്‍. അശ്വിന്റെ ഹോം സ്‌റ്റേഡിയമായതിനാല്‍ തന്നെ ചെപ്പോക്കില്‍ ഓസീസന് മേല്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ക്ക് അപ്പര്‍ഹാന്‍ഡ് ലഭിച്ചേക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം സ്‌റ്റേഡിയമായതിനാല്‍ ഇതേ അഡ്വാന്റേജ് തന്നെ രവീന്ദ്ര ജഡേജക്കും ലഭിക്കും.

എന്നാല്‍ അതേസമയം, ഇന്ത്യന്‍ ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്ലിന്റെ അനാരോഗ്യമാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.

‘ചെന്നൈയില്‍ വന്നതുമുതല്‍ ഗില്ലിന് നല്ല പനി ഉണ്ടായിരുന്നു. വെള്ളിയാഴ്ച അവന്റെ ആരോഗ്യസ്ഥിതി എങ്ങനെയുണ്ടെന്നറിയാന്‍ ടെസ്റ്റുകള്‍ നടത്തും. ഉദ്ഘാടന മത്സരത്തില്‍ ഗില്ലിന് കളിക്കാന്‍ സാധിക്കുമോയെന്നും മെഡിക്കല്‍ ടീം അറിയിക്കും.

സാധാരണ പനിയാണെങ്കില്‍ അവന് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് മുഴുവനും തീരുമാനിക്കുന്നത് മെഡിക്കല്‍ ടീമാണ്’, ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

ആദ്യ മത്സരത്തില്‍ ഗില്ലിന് കളത്തിലിറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഇഷാന്‍ കിഷനാകും രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ സ്‌ക്വാഡ്

ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്‌റ്റോയ്‌നിസ്, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ അബോട്ട്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍).

Content highlight: Reports says India will be playing with 3 spinners against Australia

Latest Stories

We use cookies to give you the best possible experience. Learn more