ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് നസ്ലെന്‍ ഗഫൂര്‍. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധ നേടിയ നസ്ലെന്‍ പിന്നീട് വളരെ വേഗത്തില്‍ മോളിവുഡിന്റെ മുന്‍നിരയിലേക്ക് കയറിവന്നു. പ്രേമലുവിലൂടെ കേരളത്തിന് പുറത്തും റീച്ച് നേടാന്‍ താരത്തിന് സാധിച്ചു. മോഹന്‍ലാലിന് ശേഷം സോളോ ഹീറോയായി 100 കോടി ക്ലബ്ബില്‍ കയറിയ നടനായി നസ്ലെന്‍ മാറി.
പ്രേമലുവിന് ശേഷവും വളരെ ശ്രദ്ധയോടെയാണ് താരം തന്റെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ലോകഃ ഇന്‍ഡസ്ട്രി ഹിറ്റായയതിന് ശേഷം നസ്ലെന്റേതായി തിയേറ്ററുകളിലെത്തിയ മോളിവുഡ് ടൈംസിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വിനീത് മാധവന്‍ എന്ന കഥാപാത്രമായി കരിയര്‍ ബെസ്റ്റ് പ്രകടനമാണ് നസ്ലെന്‍ പുറത്തെടുത്തത്.
നസ്‌ലെന്‍. Photo: Radio City
മോളിവുഡ് ടൈംസിന് ശേഷം നസ്ലെന്‍ ശ്രദ്ധാപൂര്‍വമാണ് ഓരോ സിനിമയും തെരഞ്ഞെടുക്കുന്നതെന്ന് ലൈനപ്പിലൂടെ വ്യക്തമാണ്. വമ്പന്‍ സിനിമകളാണ് താരത്തിന്റെ ലൈനപ്പിലുള്ളത്. എന്നാല്‍ ഇതിലെല്ലാം സഹനടന്‍ റോളാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സീനില്‍ നസ് ലെന്‍ വില്ലനായിട്ടായിരിക്കും എത്തുക എന്ന് അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരം നായകനായെത്തുമ്പോള്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍ വലിയ ഹൈപ്പിലെത്തുന്ന ബാച്ചിലര്‍ പാര്‍ട്ടി ഡ്യൂസിലും താരം പ്രധാനവേഷത്തിലെത്തുന്നുണ്ട്.
എന്നാല്‍ താരത്തിന്റെ കരിയറില്‍ വലിയ ബൂസ്റ്റ് നല്‍കിയേക്കാവുന്ന മറ്റൊരു പ്രൊജക്ടിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്. ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകനായി ഒരുക്കാനിരുന്ന കല്ലറ മാനിഫെസ്റ്റോ എന്ന ചിത്രത്തില്‍ നിന്നും കുഞ്ചാക്കോ ബോബന്‍ പിന്മാറിയതായും പകരം നസ്‌ലെനെ ഈ റോളിലേക്ക് കാസ്റ്റ് ചെയ്‌തെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വിശ്വസനീയമായ സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നസ്‌ലെന്‍. Photo: X.com
ചിത്രത്തിലേക്ക് നസ്‌ലെനും മമിതാ ബൈജുവും പ്രധാനവേഷത്തിലെത്തുമെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ നസ്‌ലെന്റെ ലൈനപ്പിലേക്ക് മറ്റൊരു ഗംഭീര പ്രൊജക്ട് കൂടെ ആഡ് ഓണ്‍ ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മലയാളത്തില്‍ തന്റെ സ്ഥാനത്തിന് ഇളക്കം തട്ടാത്ത വിധത്തില്‍ ഉറപ്പിക്കാനുള്ള അവസരമാണ് നസ്‌ലെന് വന്നുചേര്‍ന്നിരിക്കുന്നത്.
Content Highlight: Reports of Naslen to be part of Kallara manifesto instead of Kunchako Boban