| Monday, 23rd February 2026, 11:18 am

ധനുഷിനായി എഴുതിയ കഥയിൽ നിന്ന് വിജയ് സേതുപതിയിലേക്ക്; പിന്മാറ്റം പ്രതിഫലത്തെ ചൊല്ലിയെ ന്ന് റിപ്പോർട്ടുകൾ

നന്ദന എം.സി

തെന്നിന്ത്യൻ സിനിമയുടെ പ്രമുഖ സംവിധായകനായ മണിരത്നം ഒരുക്കുന്ന പുതിയ ചിത്രത്തെ ചുറ്റിപ്പറ്റി കൗതുകകരമായ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആദ്യം ധനുഷിനെ നായകനാക്കി ഒരുക്കാനിരുന്ന കഥയിൽ ഇപ്പോൾ വിജയ് സേതുപതി എത്തുമെന്നാണ് പുതിയ വാർത്തകൾ.

മണിരത്നം ധനുഷിനെ മുൻനിർത്തിയാണ് ഈ കഥ എഴുതിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരത്തിന് കഥ കേട്ട് ഇഷ്ടപ്പെട്ടെങ്കിലും പ്രതിഫലത്തെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് പ്രോജക്ട് നടക്കാതെ പോയതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവിടുന്നത്. തുടർന്ന് ഇതേ കഥ സിലമ്പരസനോട് പങ്കുവെച്ചതായും, എന്നാൽ ആ പ്രൊജക്റ്റും യാഥാർത്ഥ്യമാകാതെ പോയതായും വിവരങ്ങളുണ്ട്.

വിജയ് സേതുപതി, Photo: Vijay Sethupathy/ Facebook

ഇപ്പോൾ, വിജയ് സേതുപതിയെ നായകനാക്കി പ്രോജക്ട് മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ‘പോക്കറ്റ് നോവൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷം ഈ ചിത്രം ആരംഭിക്കുമെന്നാണ് സൂചന.

സായി പല്ലവി, Photo: Sai pallavi/ Facebook

നിർമ്മാണം ലൈക്ക പ്രൊഡക്ഷൻസ് ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. നായികയായി ആദ്യം രുക്മിണി വസന്തനെ പരിഗണിക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ സായി പല്ലവിയെ അന്തിമമായി തീരുമാനിച്ചുവെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇത് സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, മണിരത്നം–വിജയ് സേതുപതി–സായി പല്ലവി കൂട്ടുകെട്ട് ആദ്യമായാണ് ഒരുമിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടാകും.

മണിരത്നത്തിന്റെ ശക്തമായ തിരിച്ചുവരവായി ഈ ചിത്രം മാറട്ടെയെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വിജയ് സേതുപതിയുടെയും സായി പല്ലവിയുടെയും പ്രകടനമികവ് ഒരുമിക്കുന്ന പുതിയ കൂട്ടുകെട്ടിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

Content Highlight: Reports of Mani Ratnam’s new movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more