| Tuesday, 6th January 2026, 7:05 pm

കാത്തിരിപ്പിന് വിരാമം കറുപ്പ് ഫെബ്രുവരിയില്‍ എന്ന് നിര്‍മാതാക്കള്‍; സൂര്യ 46 വീണ്ടും വൈകുമോ?

ഐറിന്‍ മരിയ ആന്റണി

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായെത്തുന്ന കറുപ്പ്. റൂറല്‍ മാസ് എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍.ജെ ബാലാജിയാണ്. ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തുമെന്ന് അറിയിച്ച ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയിരുന്നു

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് സമൂഹാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ചിത്രം അടുത്ത മാസം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എസ്.ആര്‍ പ്രഭു, എസ് ആര്‍ പ്രകാശ് ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കറാണ്. സിനിമയില്‍ തൃഷ് കൃഷ്ണ, സ്വാസിക, യോഗി ബാബു, ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാനവേഷങ്ങൡലെത്തുന്നുണ്ട്.

വന്‍ ഹൈപ്പിലെത്തുന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നത് നിര്‍മാതാക്കളെയും ബാധിച്ചിരുന്നു. ഒ.ടി.ടി റൈറ്റ്സ് വിറ്റുപോകാതെ ചിത്രം റിലീസ് ചെയ്താല്‍ തിരിച്ചടിയായേക്കുമെന്നാണ് നിര്‍മാതാക്കള്‍ കരുതിയത്. ഡ്രീം വാരിയര്‍ പിക്ചേഴ്സാണ് കറുപ്പിന്റെ നിര്‍മാതാക്കള്‍. കറുപ്പിന്റെ റവൈകല്‍ കൈതി 2 അടക്കമുള്ള ചിത്രങ്ങളെ ബാധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം സംവിധായകന്‍ വെങ്കി അറ്റ്‌ലൂരിയുമായി സൂര്യ കൈകോര്‍ക്കുന്ന സൂര്യ 46ന്റെ റിലീസ് കറുപ്പിന്റെ ഡേറ്റ് റിലീസ് കാരണം വൈകുന്നത് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി.
2026 സമ്മര്‍ റിലീസാണ് സൂര്യ 46 ലക്ഷ്യമിടുന്നത്.

സൂര്യ 46 Photo: Screengrab/ x.com

എന്നാല്‍ സൂര്യയും ആര്‍.ജെ ബാലാജിയും ഒന്നിക്കുന്ന കറുപ്പ് റിലീസാകാത്തത് സൂര്യ 46ന്റെ റിലീസും തുലാസിലാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഷൂട്ട് ആരംഭിച്ച കറുപ്പ് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. നല്ലൊരു ഫെസ്റ്റിവല്‍ സീസണ്‍ കൃത്യമായി ഉപയോഗിക്കാത്ത സൂര്യക്ക് നേരെ ചിലര്‍ വിമര്‍ശമുന്നയിച്ചിരുന്നു.

തിരിച്ചുവരവിന് ഏറ്റവും ഉചിതം പൊങ്കല്‍ ദീപാവലി പോലെ ആഘോഷ സമയത്ത് സിനിമയിറക്കുകയാണെന്നാണ് പലരും അഭിപ്രായപ്പെട്ടു. റൂറല്‍ മാസ് എന്റര്‍ടൈനറായി ഒരുങ്ങുന്ന കറുപ്പ് പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ സൂര്യ ഒരു കംബാക്ക് നടത്തുമെന്നാണ് ആരാധകര്‍ പറയുന്നത്.

സൂര്യയും ജിത്തു മാധവനും ഒന്നിക്കുന്ന സൂര്യ 47ന്റെ ചിത്രീകരണം ആരംഭിച്ചു. നസ്രിയ, നസ്‌ലെന്‍, ആനന്ദ് രാജ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ പൂജ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Content highlight: Reporter  says Surya’s film Karupp  release in February

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more