മേക്കിങ് കൊണ്ടും കഥപറച്ചിലിന്റെ രീതി കൊണ്ടും മലയാളസിനിമയില്‍ ശ്രദ്ധേയനായ സംവിധായകനാണ് കൃഷന്ദ്. വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച കൃഷന്ദ് പിന്നീട് ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. വ്യത്യസ്തമായ പ്രമേയം ചര്‍ച്ച ചെയ്ത ഇരു ചിത്രങ്ങളും കേരളത്തിന് പുറത്തും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
മസ്തിഷ്‌ക മരണമാണ് കൃഷന്ദിന്റേതായി വരാനിരിക്കുന്നു സിനിമ. മോഹന്‍ലാലുമായി കൃഷന്ദ് ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ഔദ്യോഗകിമായ സ്ഥിരീകരണങ്ങള്‍ വന്നിരുന്നു. കൃഷന്ദ് തന്നെ താന്‍ മോഹന്‍ലാലുമായി ഒരു കഥ ഡിസ്‌കസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ കൃഷന്ദിന്റെ അടുത്ത സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നത്. ടൊവിനോ തോമസുമായി കൃഷന്ദ് കൈകോര്‍ക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും ഇതുവരെ എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഴോണറുമായാണ് കൃഷന്ദ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജൂലൈ ആദ്യവാരം ഷൂട്ടിങ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ഇമോഷണല്‍ ത്രില്ലറായാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലുമായുള്ള സിനിമ ഈ പ്രൊജക്ടിന് ശേഷമാണ് ഉണ്ടാകുക. അതേസമയം അതിരടിയാണ് ടൊവിനോയുടേതായി വരാനിരിക്കുന്ന ചിത്രം.
അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, റിയ ഷിബു തുടങ്ങിയവരും പ്രധാനവേഷങ്ങൡലെത്തുന്നുണ്ട്. ബേസില്‍ ജോസഫ് ആദ്യമായി നിര്‍മിക്കുന്ന സിനിമ മെയ് 14ന് തിയേറ്ററിലെത്തും.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയാണ് ടൊവിനോയുടെ ലൈനപ്പിലുള്ള മറ്റൊരു ചിത്രം. മലയോര കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമായി ഒരുങ്ങുന്ന സിനിമ, ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.
കൃഷന്ദിന്റേതായി വരാനിരിക്കുന്ന മസ്തിഷ്‌ക മരണം, 2046 കാലഘട്ടത്തില്‍ കഥ പറയുന്ന സയന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ കോമഡി ചിത്രമായാണ് ഒരുങ്ങുന്നത് സിനിമയില്‍ രജിഷ വിജയന്‍, ജഗദീഷ്, ദിവ്യ പ്രഭ എന്നിവര്‍പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിന്റേതായി വന്ന ടീസറും പോസ്റ്ററും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlight: Report says Tovino to play the lead in Krishanth’s next film