| Wednesday, 8th July 2015, 8:54 pm

വസുന്ധര രാജെ ലളിത് മോദിയെ പത്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്‌തെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദിയെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പത്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്‌തെന്ന് റിപ്പോര്‍ട്ട്. 2007 ലാണ് ലളിത് മോദിയെ പത്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്തതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ദൈനിക് ഭാസ്‌കര്‍ എന്ന പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യന്ത്രി വസുന്ധര രാജെ ലളിത് മോദിയെ 2007 ലെ പത്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്‌തെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2007 ജൂലൈ 28 നാണ് രാജസ്ഥാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ലളിത് മോദിയുടെ പേര് ശുപാര്‍ശ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2003 മുതല്‍ 2008 വരെയുള്ള രാജെയായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി.

സംസ്ഥാനത്തെ ക്രിക്കറ്റിന് നല്‍കിയ സംഭാവനയുടെ പേരില്‍ വസുന്ധര രാജെയാണ് ലളിത് മോദിയുടെ പേര് സ്‌പോര്‍ട് കൗണ്‍സില്‍ വഴി ശുപാര്‍ശ ചെയ്തിരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലളിത് മോദിയായിരുന്നു ആ സമയത്തെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്. 2007 ജൂലായ് 27 ന് ശുപാര്‍ശ കത്ത് തനിക്ക് ലഭിച്ചെന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി സുഭാഷ് ജോഷി വെളിപ്പെടുത്തി.

We use cookies to give you the best possible experience. Learn more