വരാനിരിക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഇടം നേടുമെന്ന് റിപ്പോർട്ട്. അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ നാലാമത്തെ അവസാനത്തെയും മത്സരത്തിമായിരിക്കും സഞ്ജു ടീമിൽ ഇടം നേടുക.
ടെസ്റ്റ് മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ വേണ്ടി വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന് വിശ്രമം അനുവദിക്കുന്ന സാഹചര്യത്തിലാണ് സഞ്ജുവിന് മുന്നിൽ വീണ്ടും ഏകദിന ടീമിന്റെ വാതിൽ തുറക്കപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ.
നവംബർ നാലിനാണ് ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരക്ക് തുടക്കമാകുന്നത്. ഈ പരമ്പരക്കുള്ള ടീമിനെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി കിവീസിനെതിരെ ഇന്ത്യ അഞ്ച് ടി-20 മത്സരങ്ങളും കളിക്കും. ഒക്ടോബർ 22നാണ് ആദ്യ ടി-20 മത്സരം. നീണ്ട ഇടവേളക്ക് ശേഷം മലയാളി താരം വീണ്ടും ഏകദിന ടീമിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയ സഞ്ജു അപ്രതീക്ഷിതമായിട്ടായിരുന്നു ഫോർമാറ്റിൽ നിന്ന് പുറത്തായത്. നിലവിൽ 16 ഏകദിനത്തിൽ നിന്ന് 510 റൺസാണ് സഞ്ജു നേടിയത്. 108 റൺസിന്റെ ഉയർന്ന സ്കോറും താരം നേടിയിരുന്നു.
സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിലാണ് അവസാനമായി സഞ്ജു ഏകദിനത്തിൽ കളത്തിലിറങ്ങിത്. 2023 ഡിസംബർ 21ന് നടന്ന സീരീസ് ഡിസൈഡറിൽ സഞ്ജു 114 പന്തിൽ നിന്ന് 108 റൺസ് നേടിയാണ് ഇന്ത്യയെ വിജയിപ്പിച്ചത്. എന്നാൽ ഇതിന് ശേഷം സഞ്ജുവിന് ഏകദിനത്തിൽ അർഹിച്ച സ്ഥാനം ഇതുവരെ ലഭിച്ചിട്ടില്ല.
ഏകദിനത്തിൽ അവസരം കുറവാണെങ്കിലും ഇന്ത്യൻ ടി-20 ടീമിൽ നിറസാന്നിധ്യമാണ് സഞ്ജു. നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയുടെ ഭാഗമാണ് സഞ്ജു.
പരമ്പരയിലെ ആദ്യ മത്സരത്തിൽ 11 റൺസിനായിരുന്നു സഞ്ജു മടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ 41 പന്തിൽ 82 റൺസ് നേടി വമ്പൻ തിരിച്ചുവരവ് നടത്തിയ സഞ്ജുവിന് മൂന്നാം മത്സരത്തിൽ മൂന്ന് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ 2-1ന് മുമ്പിലാണ്. നാളെയാണ് (ഒക്ടോബർ 14ന്) പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദാണ് വേദി.
Content Highlight: Report says Sanju Samson will back Indian odi team