മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. പൂച്ചക്കൊരു മൂക്കുത്തി, താളവട്ടം, ചിത്രം, വെള്ളനാകളുടെ നാട്, വന്ദനം അങ്ങനെ സിനിമകളുടെ ലിസ്റ്റ് ഇനിയും നീളും. മലയാളികള്‍ക്കിടയില്‍ മോഹന്‍ലാലിനെ നമ്മുടെ സ്വന്തം ലാലേട്ടനാക്കി മാറ്റിയതില്‍ പ്രിയദര്‍ശന് വഹിച്ചപങ്ക് ചെറുതൊന്നുമല്ല.
വന്ദനത്തിലെ സുന്ദരകുട്ടപ്പനായ ഉണ്ണികൃഷ്ണനെയും ചിത്രത്തിലെ വിഷ്ണുവിനെയും താളവട്ടത്തിലെ വിനോദിനെയുമെല്ലാം മലയാളികള്‍ ഒരിക്കലും മറക്കില്ല. നീണ്ട ഇടവേളക്ക് ശേഷം ഒപ്പം സിനിമയിലൂടെ ഒന്നിച്ച കോമ്പോയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ മരക്കാര്‍ അറബി കടലിന്റെ സിംഹമാണ്.
ഇപ്പോള്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വരാന്‍പോകുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പ്രിയദര്‍ശന്റെ നൂറാം സിനിമയില്‍ മോഹന്‍ലാല്‍ നായകനായി എത്തുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.
പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന പ്രിയദര്‍ശന്റെ ആദ്യ സിനിമയില്‍ നായകനായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാകും ആദ്യ പടത്തിലെ നായകന്‍ തന്നെ നൂറാം സിനിമയില്‍ വരുന്നത്. 1984 ലായിരുന്നു പ്രിയദര്‍ശന്റെ ആദ്യ സംവിധാന സംരംഭമായ പൂച്ചയ്ക്ക് ഒരു മൂക്കുത്തി റിലീസിന് എത്തിയത്. ഡിന്നിഫിലിംസ് വിതരണം ചെയ്ത ഈ സിനിമ ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു.
ഒപ്പം സിനിമയുടെ ഹിന്ദി റീമേക്കായ ഹൈവാനാണ് പ്രിയദര്‍ശന്റെ വരാനിരിക്കുന്ന ചിത്രം. സേഫ് അലിഖാനും അക്ഷയ്കുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഹൈ വാന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രിയദര്‍ശന്റെ 99ാമത് സിനിമയാണ് ഹൈവാന്‍ എത്തുന്നത്.
മോഹന്‍ലാലുമായി ചെയ്യാനിരിക്കുന്ന നൂറാം ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഒന്നും പുറത്തു വന്നിട്ടില്ല. എന്നാല്‍ ഇരുവരും അടുത്ത സിനിമയില്‍ ഒന്നിച്ചെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം മഹേഷ് നാരായണന്‍ ഒരുക്കുന്ന പാട്രിയേറ്റും ദൃശ്യം 3 യുമാണ് മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. ഏപ്രില്‍ രണ്ടിനാണ് ദൃശ്യം 3 തിയേറ്ററില്‍ എത്തുക.
ഫാമിലി ഫീല്‍ഡ് ഗുഡ് ചിത്രങ്ങള്‍ മുതല്‍ റൊമാന്റിക് കോമഡി ചിത്രങ്ങള്‍ വരെ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വന്നിട്ടുണ്ട്. ഈ കോംബോയുടെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണിപ്പോള്‍ ആരാധകര്‍.
Content Highlight: Report says Mohanlal to star in Priyadarshan’s 100th film