| Tuesday, 7th April 2015, 12:28 pm

ആര്‍.ബി.ഐ വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പനയം പ്രഖ്യാപിച്ചു. പലിശനിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 7.5 റിവേഴ്‌സ് റിപ്പോ നിരക്ക് 6.5 ആയി തുടരും.

കരുതല്‍ ധനാനുപാദം 4% ആക്കി നിലനിര്‍ത്തിയിട്ടുണ്ട്. അതിനര്‍ത്ഥം ഗാര്‍ഹിക, വാഹന ലോണുകളുടെ പലിശ നിരക്ക് കുറയില്ല എന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.

നേരത്തെ ആര്‍.ബി.ഐ റിപ്പോ നിരക്ക് രണ്ടു തവണ കുറച്ചിട്ടും എസ്.ബി.ഐയും ഐ.സി.ഐ.സി.ഐ ബാങ്കുമുള്‍പ്പെടെ രാജ്യത്തെ വന്‍ബാങ്കുകളൊന്നും പലിശനിരക്ക് കുറച്ചിരുന്നില്ല. ചുരുക്കം ചില ബാങ്കുകള്‍മാത്രമാണ് പലിശ നിരക്കുകളില്‍ചെറിയ ഇളവ് വരുത്തിയത്.

രാജ്യാന്തര വിപണിയില്‍ക്രൂഡ് ഓയില്‍വില കൂടിയതും അപ്രതീക്ഷിത മഴയില്‍കൃഷിനാശമുണ്ടായതും രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍കാര്യമായ വിലവര്‍ധന ഉണ്ടായേക്കുമെന്നാണ് വിപണി നല്‍കുന്ന സൂചന.

അതേസമയം, ജൂണിലെ വായ്പനയത്തില്‍ നിരക്കിളവ് പ്രഖ്യാപിച്ചേക്കാമെന്നും കരുതുന്നു.

We use cookies to give you the best possible experience. Learn more