| Wednesday, 1st October 2014, 3:32 pm

റോഡുകളുടെ അവസ്ഥയില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സാങ്കേതിക പ്രശ്‌നം പറയാതെ ഉടന്‍ പരിഹാരം കാണണമെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് എ.മുഹമ്മദ് മുശ്താഖ് ആണ് ഈ നിര്‍ദേശം സര്‍ക്കാരിനെ അറിയിച്ചത്. മെട്രോ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലാണ് റോഡിന്റെ അവസ്ഥ മോശമായിരിക്കുന്നതെവന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

നഗരസഭയും സര്‍ക്കാരും കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെതുടര്‍ന്ന് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.

Latest Stories

We use cookies to give you the best possible experience. Learn more