ശ്രീലങ്കന്‍ വനിതകളുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടി-20യ്ക്ക് ഇന്ന് (ഞായര്‍) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കി. പരമ്പരയിലെ ശേഷിച്ച രണ്ട് മത്സരവും വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാന്‍ തന്നെയാണ് ഇന്ത്യന്‍ വനിതകള്‍ ഒരുങ്ങുന്നത്.
അടുത്ത വര്‍ഷം ടി-20 ലോകകപ്പ് നടക്കുന്നതിനാല്‍ തന്നെ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച കോമ്പിനേഷന്‍ തന്നെ ഇന്ത്യ കണ്ടെത്തേണ്ടതുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന മികച്ച താരങ്ങളുള്ളപ്പോള്‍ ഏറ്റവും മികച്ച 15 പേരെ തെരഞ്ഞെടുക്കുക എന്നത് സെലക്ടര്‍മാരെ സംബന്ധിച്ചും വെല്ലുവിളിയാണ്.
2026 ടി-20 ലോകകപ്പിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ രേണുക സിങ് താക്കൂര്‍. വനിതാ ക്രിക്കറ്റിനെ അടുത്ത ലെവലിലേക്ക് എത്തിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് രേണുക സിങ് പറഞ്ഞു.
‘ടി-20 ലോകകപ്പിന് മുന്നോടിയായി ഏറ്റവും മികച്ച ബൗളിങ് കോമ്പിനേഷന്‍ കണ്ടെത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ സ്വയം മെച്ചപ്പെടുത്താനും നിലവാരമുയര്‍ത്താനുമുള്ള ശ്രമത്തിലാണ്. അങ്ങനെയെങ്കില്‍ നിരവധി മത്സരങ്ങള്‍ വിജയിക്കാന്‍ സാധിക്കും. വനിതാ ക്രിക്കറ്റിനെ അടുത്ത ലെവലിലേക്ക് ഉയര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ രേണുക സിങ് പറഞ്ഞു.
രേണുക സിങ്. Photo: BCCI/x.com
അടുത്ത വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ അഞ്ച് വരെയാണ് വനിതാ ടി-20 ലോകകപ്പ് അരങ്ങേറുന്നത്. ഇംഗ്ലണ്ടും വെയ്ല്‍സുമാണ് വേദി. 12 ടീമുകള്‍ ഇത്തവണ കിരീടത്തിനായി മാറ്റുരയ്ക്കും.
എട്ട് ടീമുകള്‍ ഇതിനോടകം തന്നെ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. യോഗ്യതാ മത്സരം കളിച്ചാണ് ശേഷിച്ച ടീമുകള്‍ ബിഗ് ഇവന്റിനെത്തുക.
ആതിഥേയ രാജ്യം (ഒരു ടീം)
2024 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയവര്‍ (അഞ്ച് ടീം)
കഴിഞ്ഞ ലോകകപ്പില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയ ടീമുകള്‍ (ആതിഥേയരെ ഒഴിവാക്കിക്കൊണ്ട്)
ഐ.സി.സി വനിതാ ടി-20ഐ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ (രണ്ട് ടീമുകള്‍)
പാകിസ്ഥാന്‍
ശ്രീലങ്ക
യോഗ്യതാ മത്സരത്തിന്റെ അടിസ്ഥാനത്തില്‍ (നാല് ടീമുകള്‍)
Photo: Wikipedia
രണ്ട് ഗ്രൂപ്പുകളിലായാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അരങ്ങേറുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ സെമി ഫൈനലിന് യോഗ്യത നേടും. ഗ്രൂപ്പ് ഘട്ടവും കലാശപ്പോരാട്ടമടക്കമുള്ള നോക്ക്ഔട്ട് മത്സരങ്ങളുമടക്കം ആകെ 33 മാച്ചുകളാണ് ലോകകപ്പിലുണ്ടാവുക.
ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ ഇടം നേടിയിരിക്കുന്നത്. കരുത്തരായ ഓസ്‌ട്രേലിയയും ഈ ഗ്രൂപ്പിലുണ്ട്
ഓസ്‌ട്രേലിയ
Content Highlight: Renuka Singh about 2026 T20 World Cup and team’s bowling combination