| Thursday, 29th August 2013, 9:37 pm

രജ്ജിത്ത് മഹേശ്വരിക്ക് ദല്‍ഹി കേരളാ ഹൗസില്‍ മുറി നിഷേധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ട്രിപ്പിള്‍ ജംപ് താരവും ഇത്തവണത്തെ അര്‍ജുനാ അവാര്‍ഡ് ജേതാവുമായ മലയാളി അത്‌ലറ്റ് രഞ്ജിത്ത് മഹേശ്വരിക്ക് ദല്‍ഹി കേരളാ ഹൗസില്‍ മുറി നിഷേധിച്ചു.[]

അര്‍ജ്ജുന അവാര്‍ഡ് സ്വീകരിക്കാനായി ദല്‍ഹിയില്‍ എത്തിയപ്പോഴാണ് രജ്ജിത്തിന് സ്വന്തം സംസ്ഥാനത്തിന്റെ അവഗണന നേരിടേണ്ടി വന്നത്. സംസ്ഥാന പൊതുഭരണ വകുപ്പാണ് രജ്ജിത്തിന് കേരള ഹൗസില്‍ മുറി നിഷേധിച്ചത്.

ശനിയാഴ്ചയാണ് രാഷ്ട്രപതിയില്‍ നിന്നും രജ്ജിത് അവാര്‍ഡ് സ്വീകരിക്കുന്നത്. ഇതിനായാണ് മാതാപിതാക്കളുമായി രജ്ജിത് ദല്‍ഹിയില്‍ എത്തിയത്. മുറി അനുവദിക്കണമെന്ന് രജ്ജിത് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

കൂടാതെ സ്‌പോര്‍ട്്‌സ അതോറിറ്ററി ഒഫ് ഇന്ത്യയും (സായി) സ്‌പോര്‍ട്‌സ് കൗണ്‍സിലും രജ്ജിത്തിന് മുറി നല്‍കണമെന്ന്  ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ മുറി അനുവദിക്കാനാവില്ലെന്നായിരുന്നു സംസ്ഥാന പൊതുഭരണ വകുപ്പിന്റെ നിലപാട്.
അവഗണനയില്‍ ദു:ഖമുണ്ടെന്ന് രജ്ജിത്ത് പ്രതികരിച്ചു. സംഭവം വിവാദമായതോടെ രാത്രിയോടെ അധികൃതര്‍ രജ്ജിത്തിന് മുറി അനുവദിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more