| Thursday, 5th July 2012, 9:45 am

റെനോ ഡസ്റ്റര്‍ ഇനി ഇന്ത്യന്‍ റോഡുകളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി :ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ഡസ്റ്ററിന്റെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 7.19 ലക്ഷം മുതല്‍ 11.29 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ ന്യൂദല്‍ഹി എക്‌സ് ഷോറൂം വില.

16 ലിറ്റര്‍ എന്‍ജിനാണ് ഡസ്റ്ററിന്റെ പെട്രോള്‍ മോഡലിന്റെ കപ്പാസിറ്റി. 1.5 ലിറ്റര്‍ എന്‍ജിന് 7.99 ലക്ഷം മുതല്‍ 11.29 ലക്ഷം രൂപ വരെയാണ് വില.

മഹീന്ദ്ര സ്‌കോര്‍പിയോ, ടാറ്റാ സഫാരി എന്നിവയാവും ഡസ്റ്ററിന്റെ ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍. റെനോ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമെന്ന് പ്രഖ്യാപിച്ച 5 മോഡലുകളില്‍ ആദ്യത്തേതാണ് ഡസ്റ്റര്‍.

ലോകവിപണിയിലേക്കുള്ള റൈറ്റ്ഹാന്‍ഡ് ഡസ്റ്ററുകളുടെ നിര്‍മ്മാണം മുഴുവന്‍ നടക്കുക ചെന്നൈയിലെ പ്ലാന്റിലായിരിക്കുമെന്ന് റെനോയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടര്‍ മാര്‍ക് നാഫിസ് അറിയിച്ചു. ചെന്നൈയില്‍ നിര്‍മ്മിക്കുന്ന ഡസ്റ്ററുകള്‍ ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more