| Thursday, 4th July 2019, 8:11 pm

'ആരിഫ് എം.പി ഭാഷ കൈകാര്യം ചെയ്ത് പരിചയമുള്ള ആളാണ്; സംഭവിച്ചതെന്താണെന്ന് അറിയില്ലെന്ന് രമ്യ ഹരിദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എ.എം ആരിഫ് എം.പിയുടെ പാര്‍ലമെന്റ് പ്രസംഗത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ ട്രോളുകളെ കുറിച്ച് പ്രതികരിച്ച് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. എന്താണ് സംഭവിച്ചതെന്നറിയില്ലെന്നാണ് രമ്യയുടെ പ്രതികരണം. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആലത്തൂര്‍ എം.പിയുടെ പ്രതികരണം.

അത് എന്ത് സംഭവിച്ചതാണെന്നറിയില്ല. എല്ലാവരും എഴുതിത്തയ്യാറാക്കിയ പേപ്പര്‍ കൊണ്ടു പോകും.
പേപ്പര്‍ മറിഞ്ഞുപോയതുകൊണ്ടുണ്ടായ ആശയക്കുഴപ്പമാകും എന്ന് കരുതുന്നു. അദ്ദേഹം ഭാഷ കൈകാര്യം ചെയ്തു പരിയമുള്ളയാണെന്ന് രമ്യ പറഞ്ഞു.

പാര്‍ലമെന്റില്‍ ഹിന്ദി പ്രശ്‌നമായില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. കുറച്ചൊക്കെ ഹിന്ദി അറിയാം. പിന്നെ ഇപ്പോള്‍ എല്ലാത്തിനും ഇംഗ്ലീഷ് തര്‍ജ്ജമ ഉണ്ടെന്നും രമ്യ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more