| Sunday, 15th May 2016, 1:24 pm

അനാവശ്യരോമങ്ങള്‍ നീക്കാന്‍ വീട്ടില്‍നിന്നുണ്ടാക്കാം പായ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശരീരത്തിലെ അനാവശ്യരോമങ്ങള്‍ പലര്‍ക്കും വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. പലരും ഇതിന് സ്വീകരിക്കുന്ന മാര്‍ഗം വാക്‌സനിങ്ങാണ്. എന്നാല്‍ ഇത് വേദനയുണ്ടാക്കും.

രോമം നീക്കം ചെയ്യാനുള്ള പായ്ക്ക് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം.

കടലമാവ്, പാല്‍, മഞ്ഞള്‍, പനിനീര് എന്നിവ എടുക്കുക. കടലമാവും മഞ്ഞള്‍പ്പൊടിയും സമമെടുത്ത് ഒരു പാത്രത്തിലിട്ട് കലര്‍ത്തുക.

ഇതിലേക്ക് പനിനീര് പാല്‍ എന്നിവ ചേര്‍ത്തിളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് രോമങ്ങള്‍ നീക്കേണ്ടിടത്തു തേയ്ക്കുക. നല്ല കട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിനുശേഷം ഇത് ഇളംചൂടു വെള്ളം കൊണ്ടു കഴുകിക്കളയാം. ഇത് ഇടയ്ക്കിടെ ആവര്‍ത്തിക്കുക.

Latest Stories

We use cookies to give you the best possible experience. Learn more