| Monday, 24th July 2017, 7:53 pm

എം.വിന്‍സെന്റ് വീട്ടമ്മയെ രണ്ടു തവണ പീഡിപ്പിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോവളം എം.എല്‍.എ എം.വിന്‍സെന്റ് വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചതായി പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 10 നും നവംബര്‍ 11 നും പരാതിക്കാരിയെ വീട്ടിനുള്ളില്‍ എം.വിന്‍സെന്റ് പീഡിപ്പിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വീട്ടമ്മ ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും എം.എല്‍.എ പിന്തുടരുകയായിരുന്നുവെന്നും വീട്ടമ്മയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല ഫോണിലുടെ ഭീഷണിപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.


Also Read:  ‘തനിക്കത് പറഞ്ഞാല്‍ മനസിലാകില്ലെടോ’; ഫൈനലില്‍ പൊരുതി തോറ്റ പെണ്‍പടയെ അഭിനന്ദിച്ച സെവാഗിനെ പിന്നില്‍ നിന്ന് കുത്തി വീണ്ടും മോര്‍ഗണ്‍; വായടപ്പിച്ച് വീരുവിന്റെ മറുപടി


2016 സെപ്തംബര്‍ 10 ന് രാത്രി എട്ടുമണിക്കും നംബര്‍ 11 ന് രാവിലെ 11 മണിക്കും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. എംഎല്‍എ ആകുന്നതിന് മുമ്പാണ് വിന്‍സെന്റ് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങിയത്. എംഎല്‍എ ആയതിന് ശേഷം പരാതിക്കാരിയെ ഫോണില്‍ വിളിച്ച് പലതവണ ശല്യപ്പെടുത്തി. മോശമായി പെരുമാറി. ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും പരാതിക്കാരിയെ വിന്‍സെന്റ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതായും പോലീസ് പറയുന്നു.

അതേസമയം കസ്റ്റഡിയിലുള്ള വിന്‍സെന്റിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. അഞ്ചുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരുന്നു പോലീസ് അപേക്ഷ നല്‍കിയത്. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയില്ലെന്ന് പ്രതിഭാഗം അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡി അപേക്ഷ നാളത്തേക്ക് മാറ്റിയത്.

Latest Stories

We use cookies to give you the best possible experience. Learn more