| Monday, 6th September 2010, 12:27 pm

റിമെയ്ക്കുകള്‍ ഒറിജിനല്‍ പോലയാവില്ല: ആമിര്‍ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: റിമെയ്ക്കുകള്‍ ഒരിക്കലും മൂലസിനിമയോളം വരില്ലെന്ന് ആമീര്‍ഖാന്‍. തമിഴില്‍ സൂപ്പര്‍ ഹിറ്റായ ഗജ്‌നിയുടെ റിമെയ്ക്കില്‍ നായകനായിരുന്നു ആമിര്‍.
ഒരിക്കലും അതേ വികാരം നിലനിര്‍ത്താന്‍ കഴിയില്ല. കാരണം വളരെയധികം ആത്മസമര്‍പ്പണത്തോടെയായിരിക്കും നാം ഒരു ചിത്രം നിര്‍മിക്കുന്നത്. അത് മറ്റൊരു ഭാഷയില്‍ പുനര്‍നിര്‍മിക്കുമ്പോള്‍ അതേ ചേതോവികാരങ്ങള്‍ നല്‍കാന്‍ കഴിയാതെ വരുന്നു. റീമെയ്ക്കും മൂലസിനിമയും താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടു തമ്മില്‍ കുറെ വ്യത്യാസങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും. പക്ഷെ അതില്‍ എപ്പോഴും ഒരു കാലകാരന്റെ ആകാംക്ഷയുണ്ടാവുമെന്നും ആമിര്‍ പറയുന്നു.

1934ലെ ഹോളിവുഡ് ചിത്രം ഇറ്റ് ഹാപ്പന്റ് വണ്‍ നൈറ്റിന്റെ റീമെയ്ക്കാണ് 1991ലെ ദില്‍ ഹേ കി മാന്‍താ നഹി എന്ന ആമിര്‍ ചിത്രം. ഗജനി റിമെയ്ക്ക ചെയ്തപ്പോഴും ഒറിജിനല്‍ ചിത്രമായ തമിഴ് ഗജ്‌നിയുടെ വികാരം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

ഷമ്മികപൂര്‍ അഭിനയിച്ച തീസരി മന്‍സില്‍ എന്ന ചിത്രത്തിന്റെ സ്‌ക്രീനിങില്‍ സംസാരിക്കുകയായിരുന്നു ആമിര്‍. തന്നെ സന്തോഷിപ്പിച്ച ചിത്രങ്ങള്‍ മാത്രമേ റീമെയ്ക്ക ചെയ്യൂ എന്നും ആമിര്‍ വ്യക്തമാക്കി. സ്‌ക്രിപ്റ്റ്, കഥ, കഥാപത്രങ്ങള്‍ എന്നിവയെ തന്റേതായ രീതിയില്‍ പുനരാവിഷ്‌ക്കരിക്കാന്‍ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more