ന്യൂദല്‍ഹി: കുംഭമേള വൈറല്‍ താരം മൊണാലിസയ്ക്ക് ആശ്വാസമായി മധ്യപ്രദേശ് ഹൈക്കോടതി.
യുവതിയുടെ ജനനതിയതി മാറ്റിക്കൊണ്ടുള്ള ഉത്തരവ് ബെഞ്ച് റദ്ദാക്കി. മഹേഷ്യര്‍ ചീഫ് മുന്‍സിപ്പല്‍ ഓഫീസറായിരുന്നു ജനനതിയതി മാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിപ്പച്ചത്.
മോണാലിസയും ഭര്‍ത്താവും സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിച്ചാണ് ജനന തിയതി മാറ്റിക്കൊണ്ടുള്ള ഉത്തരവ് കോടതി റദ്ദാക്കിയത്. ജനന തീയതി മാറ്റുന്നതിനായി യുവതിയുടെ പിതാവ് നല്‍കിയ ഹരജിയെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും വാദം കേള്‍ക്കാന്‍ അവസരം നല്‍കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
1996 ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം പുറപ്പെടുവിപ്പിച്ച ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. യുവതിയുടെ ഭാഗം കൂടി കേട്ട് കൊണ്ട് ഈ വിഷയത്തില്‍ നിയമപരമായ തീരുമാനമെടുക്കണമെന്നും മഹേഷ്യര്‍ സി.എം.ഓയോട് കോടതി ഉത്തരവിട്ടു.
2026 മാര്‍ച്ചില്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ വെച്ചാണ് പെണ്‍കുട്ടിയുടെയും സുഹൃത്ത് ഫര്‍മാന്‍ ഖാന്റെയും വിവാഹം നടന്നത്. എന്നാലിത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായട്ടില്ലെന്ന് കാണിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു.
രേഖകളില്‍ കൃത്രിമം കാണിച്ച് പോക്‌സോ കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു.
പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ പോക്‌സോ നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ തന്റെ യഥാര്‍ത്ഥ ജനനതീയതി 2008 ജനുവരി 1 ആണെന്നും, മഹേശ്വര്‍ നഗര്‍ പഞ്ചായത്ത് നല്‍കിയ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് തുടങ്ങി മറ്റ് ഔദ്യോഗിക രേഖകളിലെല്ലാം ഈ തീയതിയാണ് ഉള്ളതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
Content Highlight: Relief for ‘Kumbh Mela viral star’: Madhya Pradesh High Court dismisses petition seeking change of date of birth.