| Saturday, 30th March 2019, 8:51 pm

പ്രത്യേക പദവി എടുത്തുകളഞ്ഞാല്‍ ജമ്മു കശ്മീരും കേന്ദ്ര സര്‍ക്കാറുമായുള്ള ബന്ധം അവസാനിക്കും; മെഹ്ബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീറിന്റെ പ്രത്യേക പദവി പിന്‍വലിക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. ഭരണഘടനയിലെ 370ാം അനുച്ഛേദം അസാധുവാക്കുന്ന പക്ഷം ജമ്മു കശ്മീരും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള എല്ലാ ബന്ധവും അവസാനിക്കുമെന്ന് മുഫ്തി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

“നിങ്ങള്‍ പാലം പൊളിച്ചു കഴിഞ്ഞാല്‍ ആര്‍ട്ടിക്കിള്‍ 370 പിന്നെ നിങ്ങള്‍ക്ക് ഇന്ത്യയും ജമ്മു കശ്മീരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുനര്‍ചര്‍ച്ചകള്‍ ആവശ്യമായി വരും. പുതിയ ആവശ്യങ്ങളും മാനദണ്ഡങ്ങളും ആവശ്യങ്ങളും ഞങ്ങള്‍ മുന്നോട്ടു വെക്കും. 1947 ലേതു പോലെ, ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിങ്ങള്‍ ഏറ്റെടുക്കുക എന്ന തീരുമാനം വീണ്ടും എടുക്കേണ്ടി വരും”- മുഫ്തി പറഞ്ഞു.

“നിയമം അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ ജമ്മു കശ്മീരിന് ഈ പദവി നല്‍കിയത്. അത് എടുത്തു കളയുകയാണെങ്കില്‍, ഞങ്ങള്‍ക്ക് പുതിയ ആവശ്യങ്ങളെ പറ്റിയും, ഇന്ത്യയില്‍ തുടരണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടി വരും”- മുഫ്തി കൂട്ടിച്ചേര്‍ത്തു.

Also Read കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത് വരെ കാത്തിരിക്കണം; മുന്‍ ഭാര്യയ്ക്കും മകള്‍ക്കും ചിലവിന് കൊടുക്കാന്‍ ആവശ്യപ്പെട്ട കോടതിയോട് അഭിനേതാവിന്റെ വിചിത്ര ആവശ്യം

നിലവില്‍ ജമ്മു കശ്മീരിന് സ്വന്തമായി ഭരണഘടന നിര്‍മിക്കാനുള്ള അവകാശവുമണ്ട്. സംസ്ഥാനത്തെ പ്രത്യേക പദവിയുടെ ആവശ്യകതയെ ചോദ്യം ചെയ്ത കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് മറുപടിയായി, “അരുണ്‍ ജെയ്റ്റ്‌ലി ഇതിനെക്കുറിച്ച് ചിന്തിക്കണം. ആര്‍ട്ടിക്കിള്‍ 370 നിങ്ങള്‍ അവസാനിപ്പിച്ചാല്‍ ജമ്മു കശ്മീരുമായി നിങ്ങള്‍ക്കുള്ള ബന്ധം അവസാനിക്കും” എന്നായിരുന്നു മുഫ്തിയുടെ പ്രതികരണം.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സാധാരണക്കാരുടെ താല്‍പര്യങ്ങളെ ദ്രോഹിക്കുന്നതായും, സംസ്ഥാനത്തെ വികസനത്തെ പിടിച്ചു കെട്ടുന്നതുമാണെന്നായിരുന്നു അരുണ്‍ ജെയ്റ്റിലുടെ പ്രസ്താവന. ആര്‍ട്ടിക്കിള്‍ 370 അടിസ്ഥാനമാക്കി നിര്‍മിച്ച ആര്‍ട്ടിക്കിള്‍ 35 Aയെ പ്രത്യേകം പരാമര്‍ശിച്ചായിരുന്നു ജെയ്റ്റ്‌ലിയുടെ പരാമര്‍ശം. സംസ്ഥാനത്ത് സ്ഥിരം താമസക്കാരല്ലാത്തവര്‍ ജമ്മു കശ്മീരില്‍ സ്ഥലം സ്വന്തമാക്കുന്നത് തടയുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 35 A.

We use cookies to give you the best possible experience. Learn more