| Friday, 16th October 2026, 7:03 am

കവിതയിലെ ഗസ പരാമര്‍ശം; ബ്രിട്ടീഷ് രാജാവ് പങ്കെടുത്ത ചടങ്ങില്‍ നിന്ന് കവയിത്രിക്ക് വിലക്ക്

നിഷാന. വി.വി

ലണ്ടന്‍: കവിതയിലെ ഗസ പരാമര്‍ശത്തെ തുടര്‍ന്ന് വെല്‍ഷ് പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ദേശീയ കവയത്രി ഹനാന്‍ ഇസ്സയെ ഒഴിവാക്കി. ചാള്‍സ് രാജാവും കാമില രാജ്ഞിയും പങ്കെടുക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കാനിരുന്ന കവിതയിലാണ് ഗസ വംശഹത്യയെക്കുറിച്ചും ട്രാന്‍സ് ജെന്‍ഡര്‍ ആരോഗ്യരംഗത്തെ വെട്ടിക്കുറക്കലുകളെ കുറിച്ചുമുള്ള പരാമര്‍ശമുള്ളത്.

പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ കവിതയാലപിക്കാന്‍ ഇസ്സയ്ക്ക് ക്ഷണമുണ്ടായിരുന്നു. ചടങ്ങില്‍ അവതരിപ്പിക്കാനായി അവര്‍ ‘ടു ഗ്രോ’ എന്ന പേരില്‍ ഒരു കവിതയും തയ്യാറാക്കിയിരുന്നു.

എന്നാല്‍, സഭയിലെ പൂന്തോട്ടക്കാരായി ജനപ്രതിനിധികളെ ഉപമിച്ച ഈ കവിതയില്‍ ഗസയിലെ കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വരികളും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ ചടങ്ങ് രാഷ്ട്രീയ സ്വഭാവമുള്ളതാകരുതെന്നും ഈ ഭാഗം മാറ്റണമെന്നും അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് കവിതയില്‍ ഭേദഗതികള്‍ വരുത്തി നല്‍കിയെങ്കിലും അധികൃതര്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ നിന്ന് സ്വയം പിന്മാറുകയാണെന്ന് ഹനാന്‍ ഈസ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഗസയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയതിന്റെ പേരില്‍ ഒരു കവയിത്രിക്ക് നേരെ നടക്കുന്ന സെന്‍സര്‍ഷീപ്പിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Content Highlight: Reference to Gaza in poem; poet barred from event attended by British King

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more