| Wednesday, 6th May 2026, 9:39 pm

ഒരുപാട് ട്രോളുകളിലും പോസ്റ്റുകളിലും എൻ്റെ ടോക്സിക് കഥാപാത്രത്തെ മെൻഷൻ ചെയ്യുന്നുണ്ട്: റീന ഇന്ദ്രയനി

നന്ദന എം.സി

മലയാള സിനിമയിൽ ഇത് വരെ കാണാത്ത തരത്തിൽ വൻ വിജയവുമായി മുന്നേറുകയാണ് വാഴ 2. വിപിൻ ദാസിന്റെ തിരക്കഥയ്ക്ക് സവിൻ സ സംവിധാനം ചെയ്ത ചിത്രം ഇൻസ്റ്റഗ്രാം റീൽസിലൂടെ സുപരിചിതരായ ഒരു കൂട്ടം താരങ്ങളെ അണിനിരത്തി ഒരുക്കിയതാണ്.

ബോക്സ് ഓഫീസിൽ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടി മുന്നേറുന്ന ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.

വാഴ 2, Photo: IMDb

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ വിദ്യാർത്ഥികൾക്ക് ഏറെ കണക്ട് ആയ ഒരു കഥാപാത്രമായിരുന്നു സ്കൂൾ പ്രിൻസിപ്പാൾ ആയി എത്തിയ റീന ഇന്ദ്രയനിയുടെ വേഷം. ടോക്സിക് അധ്യാപികയായി എത്തിയ ആ കഥാപാത്രം പ്രേക്ഷകർക്ക് മറക്കാനാവാത്ത അനുഭവമായി മാറിയിരുന്നു.

ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ച് തുറന്നുപറയുകയാണ് റീന ഇന്ദ്രയനി. ‘ഒരുപാട് ട്രോളുകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലുമെല്ലാം എൻ്റെ കഥാപാത്രത്തെ മെൻഷൻ ചെയ്യുന്നത് ടോക്സിക്കായ അധ്യാപകരെ ട്രോളിക്കൊണ്ടാണ്,’ എന്നാണ് താരം പറയുന്നത്. ജീവിതത്തിൽ ഇത്തരം അധ്യാപകരെ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് ആ കഥാപാത്രം കൂടുതൽ റിലേറ്റബിൾ ആയതെന്നും അവർ കൂട്ടിച്ചേർത്തു.

‘ഒരുപാട് ട്രോളുകളിലും സോഷ്യൽമീഡിയ പോസ്റ്റുകളിലുമെല്ലാം എൻ്റെ കഥാപാത്രത്തെ മെൻഷൻ ചെയ്യുന്നത് ടോക്സിക്കായ അധ്യാപകരെ ട്രോളിക്കൊണ്ട് തന്നെയാണ്.

നമ്മുടെ ജീവിതത്തിലും ഇത്തരം കഥാപാത്രങ്ങളെ നമ്മൾ ഒരു പാട് കണ്ടിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ് കോളേജിലേക്ക് പോകുന്ന പ്രായമാണ് എൻ്റെ മകനും. അതുകൊണ്ട് എനിക്ക് ഇത് കൂടുതൽ റിലേറ്റ് ചെയ്യാൻ സാധിക്കുമായിരുന്നു. വിപിൻദാസുമായി ഞാൻ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഇത്തരം ടീച്ചേഴ്‌സുമായി ഒരു രക്ഷിതാവ് എന്ന നിലയിൽ ഞാൻ വഴക്കിട്ടിട്ടുണ്ട്.

ഞാൻ വർഷങ്ങളായി തിയേറ്റർ ചെയ്യുന്ന വ്യക്തിയാണ്. തിരുവനന്തപുരത്തെ അഭിനയ എന്ന പേരിലുള്ള ഒരു തിയേറ്ററുണ്ട്. അവിടെ 1992 മുതൽ വളരെ സജീവമായി അഭിനയരംഗത്തുള്ള ആളാണ്. എന്നാൽ, സിനിമയിലേക്ക് എത്തുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വന്നപ്പോഴോ, ഞാൻ ചെയ്‌ത സിനിമകളെല്ലാം മികച്ച വിജയങ്ങളായി മാറുകയും ചെയ്‌തു. വ്യസനസമേതമാണെങ്കിലും ഫാമിലിയാണെങ്കിലും വലിയ വിജയമാ യിരുന്നു,’റീന ഇന്ദ്രയനി പറഞ്ഞു.

ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ബിജുക്കുട്ടൻ, സുധീഷ്, അജു വർഗീസ്, വിജയ് ബാബു എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Content Highlight: Reena indrayani talk about her character in the movie Vazha 2

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more