സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍ ഒന്നടകം നിരാശരായിരിക്കുകയാണ്. ടീമില്‍ മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസണിന്റെ പേരില്ലാത്തത് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്.
2026 ടി-20 ലോകകപ്പില്‍ ഇന്ത്യയെ ഒറ്റക്ക് ചുമലിലേറ്റി കിരീടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ സഞ്ജുവിനെ ടി-20 ടീമില്‍ നിന്നും തഴഞ്ഞത് വന്‍തോതില്‍ ചര്‍ച്ചയായിരിക്കുകയാണ്. ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കാതെ ടീമിന് പുറത്തിരുന്ന് സഞ്ജു നിര്‍ണായക ഘട്ടത്തില്‍ ടീമിലെത്തിയപ്പോള്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.
സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ 97 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സഞ്ജു സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 89* റണ്‍സ് വീതം നേടി ഇന്ത്യയുടെ ലോകകപ്പ് ഹീറോയായി മാറി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജുവായിരുന്നു ഏറ്റുവാങ്ങിയത്.
ലോകകപ്പില്‍ വെറും അഞ്ച് ഇന്നിങ്സുകള്‍ മാത്രം ബാറ്റ് ചെയ്ത സഞ്ജു വാരിക്കൂട്ടിയ റെക്കോഡുകള്‍ക്ക് കയ്യും കണക്കുമില്ല. ഒരുപിടി നേട്ടങ്ങള്‍ കൊണ്ട് സഞ്ജു ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കുകയായിരുന്നു.
2026 ടി-20 ലോകകപ്പില്‍ സഞ്ജു സ്വന്തമാക്കിയ റെക്കോഡുകള്‍
ഐ.സി.സി ടൂര്‍ണമെന്റില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടുന്ന ഏക വിക്കറ്റ് കീപ്പര്‍
ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരം (321 റണ്‍സ്)
ടി-20 ലോകകപ്പിലെ വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം (321 റണ്‍സ്)
ടി-20 ലോകകപ്പ് നോക്ക്ഔട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം (178 റണ്‍സ് )
ടി-20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ (89 റണ്‍സ്)
ടി-20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്കായി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരം. വിരാട് കോഹ്ലിക്കൊപ്പം നേട്ടം പങ്കിടുന്നു (89 റണ്‍സ്)
ഐ.സി.സി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ (2 തവണ)
പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് നേടാന്‍ ഏറ്റവും കുറച്ച് മത്സരങ്ങള്‍ വേണ്ടി വന്ന താരം – ജോയിന്റ് റെക്കോഡ് (5 മത്സരം)
ടി-20 ലോകകപ്പില്‍ ചെയ്സിങ്ങില്‍ ഏറ്റുമുയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരം (97* റണ്‍സ്)
ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ (97*)
ടി-20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് (199.37)
ഒരു ടി-20 ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ (24 സിക്സറുകള്‍)
ടി-20 ലോകകപ്പ് നോക്ക് ഔട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ (15 സിക്സറുകള്‍)
ടി-20 ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ (8 സിക്സറുകള്‍)
ടി-20 ലോകകപ്പില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ (4 സിക്സറുകള്‍)
ഒരു ടി-20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഫോറുകള്‍ (12 ഫോര്‍)
ഒരു ടി-20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ (16)
ടി-20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ – ജോയിന്റ് റെക്കോഡ് (8)
ടി20 ലോകകപ്പ് മത്സരത്തില്‍ ഏറ്റവുമധികം സിക്സറടിച്ച വിക്കറ്റ് കീപ്പര്‍ – ജോയിന്റ് റെക്കോഡ് (8)
ടി-20 ലോകകപ്പില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി (99.66)
ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്സുകളില്‍ 80+ സ്‌കോര്‍ നേടുന്ന ഏക താരം
ടി-20 ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സമയം ബാറ്റ് ചെയ്ത റെക്കോര്‍ഡ് (108 മിനിറ്റ്)
ടി-20 അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സമയം ബാറ്റ് ചെയ്തത് (108 മിനിറ്റ്)
ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ (97*)
ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ (299 റണ്‍സ്)
ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരി (80.25)
ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്ന് ഇന്നിങ്സുകളില്‍ ഏറ്റവുമധികം റണ്‍സ് (275 റണ്‍സ്)
അതേസമയം സിംബാബ്വേക്കെതിരെയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ് ഇടം നേടി. റിങ്കു സിങ്, മയാങ്ക് യാദവ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഹര്‍ഷ് ദുബെ, യാഷ് താക്കൂര്‍, അശോക് ശര്‍മ എന്നിവരും പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടി. ജൂലൈ 23നാണ് സിംബാബ്വേക്കെതിരെയുള്ള ടി-20 പരമ്പരക്ക് തുടക്കമാവുന്നത്.
സിംബാബ്വേക്കെതിരെയുള്ള ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, സൂര്യന്‍ഷ് ഷെഡ്‌ജെ, റിങ്കു സിങ്, ഹര്‍ഷ് ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്, യാഷ് താക്കൂര്‍, അശോക് ശര്‍മ, മയാങ്ക് യാദവ്, പ്രഭ്സിമ്രാന്‍ സിങ്.
Content Highlight: Records held by Sanju Samson in the 2026 ICC T20 World Cup