| Thursday, 1st September 2016, 5:57 pm

അമേരിക്കക്കാര്‍ക്ക് ഹിലരിയോടും ട്രംപിനോടും അത്ര പ്രിയമില്ലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍ എ.ബി.സി ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും ഇരുവരെയും എതിര്‍ത്താണ് വോട്ട് രേഖപ്പെടുത്തിയത്.


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ഹിലരി ക്ലിന്റനോടും ഡൊണാള്‍ഡ് ട്രംപിനോടും  അമേരിക്കക്കാര്‍ക്ക് അത്ര പ്രിയമില്ലെന്ന് റിപ്പോര്‍ട്ട്.

വാഷിങ്ടണ്‍ എ.ബി.സി ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും ഇരുവരെയും എതിര്‍ത്താണ് വോട്ട് രേഖപ്പെടുത്തിയത്.

പോളില്‍ 56 ശതമാനം പേരും ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ഹിലരിയുടെ ആശയങ്ങളോട് വിയോജിച്ചു. 25 വര്‍ഷം നീണ്ട രാഷ്ട്രീയജിവിതമുണ്ടായിട്ടും പകുതിയിലേറെ അമേരിക്കന്‍ ജനതയ്ക്ക് ഹിലരിയെ വലിയ മതിപ്പില്ല. പോളില്‍ പങ്കെടുത്ത 41 ശതമാനം പേര്‍ മാത്രമാണ് ഹിലരിയെ അനുകൂലിച്ചത്.

അതേസമയം വിവാദ നായകനായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രപിന്റെ സ്ഥിതി ഇതിലും കഷ്ടമാണ്. പോളില്‍ 63 ശതമാനം പേരാണ് ട്രംപിനെതിരെ വോട്ട് രേഖപ്പെടുത്തിയത്. 35 ശതമാനം പേര്‍ ട്രംപിനെ അനുകൂലിച്ചു.

നിലവിലെ പ്രസിഡന്റ് ബറാക്ക് ഒബാമ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയില്‍ തെരെഞ്ഞെടുപ്പ് നടക്കുന്നത്. നവംബറിലാണ് തിരഞ്ഞെടുപ്പ്.

We use cookies to give you the best possible experience. Learn more