| Friday, 20th December 2013, 5:03 pm

തകരയില തോരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തനിനാട്ടിന്‍പുറങ്ങളിലല്ലാതെ ഇന്ന് തകര കാണാന്‍ പോലും കിട്ടുകയില്ലെന്നറിയാം. മുമ്പൊക്കെ പഞ്ഞക്കാലത്ത് താളും തകരയുമൊക്കെയായിരുന്നു കഴിച്ചിരുന്നതെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇനി തകര വല്ല ഫൈവ് സ്റ്റാര്‍ ഹോട്ടലിലേയും ഡിഷായിട്ടാവും തിരിച്ചു വരിക. അതിന് മുമ്പ് നമുക്ക് തകരയെ ഒന്നു കൂടി ഓര്‍മ്മിക്കാം. നമ്മുടെ നാടന്‍ തനിമയോടെ.

ചേരുവകള്‍

തകരയില- ഒരു പിടി
നാളികേരം- ഒന്ന് (ചിരവിയത്.)
വെളുത്തുള്ളി- നാലഞ്ച് അല്ലി.
മുളക്- അഞ്ചെണ്ണം
ജീരകം- ഒരു സ്പൂണ്‍
കറിവേപ്പില- ഒരു കതിര്‍പ്പ്
വെളിച്ചെണ്ണ- 50 ഗ്രാം
ചെറിയ ഉള്ളി- അരിഞ്ഞത് മൂന്നെണ്ണം
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ അല്‍പം വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് കടുക്, ചെറിയ ഉള്ളി, മുളക്, ജീരകം, കറിവേപ്പില എന്നിവയിട്ട് വറുക്കുക.

അതിലേക്ക് തകരയില ഇട്ട് ഉപ്പ് ചേര്‍ത്ത വെള്ളം അല്‍പം തളിക്കുക. ആവി കയറിയശേഷം തേങ്ങ ചിരവിയത് ഇട്ട് ഇളക്കി ചൂടോടെ വാങ്ങി ഉപയോഗിക്കുക.

ജീരകത്തിന്റെ രുചി ഇഷ്ടമല്ലാത്തവര്‍ക്ക് അത് ഉപയോഗിക്കാതിരിക്കാം.

We use cookies to give you the best possible experience. Learn more