| Saturday, 30th November 2013, 9:23 pm

ഓറഞ്ച് തൊലി അച്ചാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഇനി മുതല്‍ ഓറഞ്ച് കഴിക്കുമ്പോള്‍ തൊലി കളയേണ്ട. നല്ല ഒന്നാന്തരം രുചിയും മണവുമുള്ള ഓറഞ്ച്് അച്ചാര്‍ ഉണ്ടാക്കാം. ദാ ഇങ്ങനെ….

ചേരുവകള്‍

ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞത്-  1 കപ്പ്
പുളി- ആവശ്യത്തിന്
മുളക് പൊടി-  2 ടീ  സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കായപ്പൊടി- 1/4 ടേബിള്‍ സ്പൂണ്‍
ഉലുവപ്പൊടി- 1/4 ടീ സ്പൂണ്‍
കടുക്- ആവശ്യത്തിന്
വറ്റല്‍ മുളക്- 3
നല്ലെണ്ണ- 3 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. നന്നായി ചൂടാകുമ്പോള്‍ കടുക് താളിക്കുക. കടുക് പൊട്ടുമ്പോള്‍ മുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക

അതിനു ശേഷം ഓറഞ്ച് തൊലിയും ചേര്‍ത്ത് നന്നായി വഴറ്റുക.

ഓറഞ്ച് തൊലി നന്നായി വാടുമ്പോള്‍ മുളക് പൊടിയും , ഉലുവാപ്പൊടിയും, കായപ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക.

ഒരു പാത്രത്തില്‍ പുളി പിഴിഞ്ഞെടുക്കുക. നന്നായി അരിച്ചെടുത്ത ശേഷം പുളി വെള്ളം ചേര്‍ക്കുക.

വെള്ളം നന്നായി തിളച്ചു വരുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക.

We use cookies to give you the best possible experience. Learn more