| Wednesday, 23rd September 2015, 4:01 am

തക്കാളി ജ്യൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വളരെ ഹെല്‍ത്തിയായ ഒരു വിഭവമാണ് തക്കാളി ജ്യൂസ്. സ്‌കിന്നിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ് നല്ലതാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വളരെ ടേസ്റ്റിയായ ഒരു വിഭവം കൂടിയാണിത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും.

ചേരുവകള്‍

തക്കാളി- 2 എണ്ണം
ഉപ്പ്- പാകത്തിന്
കുരുമുളക്‌പൊടി- 1/2 ടീസ്പൂണ്‍
ഐസ് ക്യൂബ്- ആവശ്യത്തിന്
നാരങ്ങാനീര്- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

തക്കാളി ഫ്രീസറില് വെച്ച് നന്നായി തണുപ്പിക്കുക.  ശേഷം തക്കാളി മിക്‌സിയില് അടിച്ചെടുക്കുക. ഇതിലേയ്ക്ക് കുരുമുളകുപൊടി, ഉപ്പ്, ഐസ്‌ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം ഉപയോഗിക്കാം.

Latest Stories

We use cookies to give you the best possible experience. Learn more