| Tuesday, 25th November 2014, 6:01 pm

സ്‌ട്രോബറി ഗ്രേപ്പ് ഓഫഞ്ച് ലയര്‍ ജ്യൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്‌ട്രോബറിയും മുന്തിരിയും നാരങ്ങയും വെച്ചുള്ള ഒരു ജ്യൂസാണ് ഇന്ന് തയ്യാറാക്കുന്നത്. ഇത് കുടിക്കാന്‍ വളരെ സ്വാദുള്ളതാണെന്ന് മാത്രമല്ല കാണാനും വളരെ മനോഹരമാണ്.

ചേരുവകള്‍

സ്‌ട്രോബറി- 1 കപ്പ്
മുന്തിരി- 1 കപ്പ്
ഓറഞ്ച്-2 എണ്ണം
പഞ്ചസാര- 1 കപ്പ്
അണ്ടിപ്പരിപ്പ്-
മുന്തിരി-

തയ്യാറാക്കുന്ന വിധം

സ്‌ട്രോബറി, മുന്തിരി, ഓറഞ്ച് എന്നിവ പ്രത്യേകം പ്രത്യേകം ജ്യൂസടിച്ച ശേഷം തണുപ്പിക്കുന്നതിനായി ഫ്രീസറില്‍ വയ്ക്കുക. കുറച്ച് വെള്ളത്തില്‍ വേണം ജ്യൂസടിക്കാന്‍.

ജ്യൂസ് നല്ലതുപോലെ തണുത്ത് കട്ടയായതിന് ശേഷം ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് കട്ടയായിരിക്കുന്ന മുന്തിരിയുടെ ജ്യൂസ് മാറ്റുക. സ്പൂണ്‍ ഉപയോഗിച്ച് കട്ട ചെറിയ കഷ്ണങ്ങളായി പൊട്ടിച്ച ശേഷം വേണം ഗ്ലാസിലേക്ക്‌ മാറ്റാന്‍. അതിന് മുകളിലേക്ക് കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത ശേഷം ഓറഞ്ചിന്റെ ജ്യൂസ് കട്ടയൊടച്ച് ചേര്‍ക്കാം. നേരത്തത്തെ അതേയളവില്‍ അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത ശേഷം അതിലേക്ക് സ്‌ട്രോബറി ജ്യൂസും ചേര്‍ക്കാം.

ഇത് നേരിട്ടോ വീണ്ടും തണുപ്പിച്ചതിന് ശേഷമോ ഉപയോഗിക്കാം.

We use cookies to give you the best possible experience. Learn more