ചേരുവകള്‍
ഫുള്‍ ക്രീം മില്‍ക്- 1 ലിറ്റര്‍
പഞ്ചസാര പൊടിച്ചത്- 1/2 കപ്പ്
അണ്ടിപ്പരിപ്പ്- 10 എണ്ണം
ഏലക്ക- 4 എണ്ണം
പിസ്ത പരിപ്പ്- 12 എണ്ണം
തയ്യാറാക്കുന്ന വിധം
ഫുള്‍ ക്രീം മില്‍ക് നന്നായി ഇളക്കികൊണ്ട് അതിന്റെ നേര്‍ പകുതിയാകുന്നതുവരെ ചൂടാക്കുക. ചെറിയ കഷ്ണങ്ങളാക്കി വച്ചിട്ടുള്ള അണ്ടിപ്പരിപ്പും പിസ്ത പരിപ്പും പാലിലേക്ക് ചേര്‍ക്കുക.
ഇതിലേക്ക് പൊടിച്ചുവച്ചിട്ടുള്ള പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത ശേഷം രണ്ട് മിനുറ്റ് നേരം വീണ്ടും ചൂടാക്കുക.
തീ ഓഫ് ചെയ്ത ശേഷം മിശ്രിതം തണുക്കുന്നതിനായി മാറ്റി വയക്കുക. തണുത്തതിന് ശേഷം മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ആറ് മുതല്‍ 8 മണിക്കൂര്‍ വരെ ഫ്രീസറില്‍ വയ്ക്കുക.
കുല്‍ഫി സെറ്റായതിന് ശേഷം ഫ്രീസറില്‍ നിന്ന് പുറത്തെടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. സ്വാദേറിയ കുല്‍ഫി തയ്യാറായിക്കഴിഞ്ഞു. ഇനി ഇത് വിളമ്പാം