| Sunday, 5th October 2014, 9:50 pm

എഗ്ഗ് പൊട്ടറ്റോ കാസറോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മുട്ട വെച്ചൊരു വ്യത്യസ്ത വിഭവം തയ്യാറാക്കിയാലോ?

ചേരുവകള്‍

മുട്ട        -3
ഉരുളക്കിഴങ്ങ്    -3
സവാള        -1
ഇഞ്ചി        – 11/2
കറിവേപ്പില    – 2 ഇതള്‍
പച്ചമുളക്        – 3
കുരുമുളക്‌പൊടി    – 1/2 ടീസ്പൂണ്‍
വെണ്ണ            – 1 ടീസ്പൂണ്‍
ഉപ്പ്                – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ചെറുതായി അരിഞ്ഞെടുത്ത സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയിലേക്ക് പൊട്ടിച്ച മുട്ട, ഉരുളക്കിഴങ്ങ്, കുരുമുളക് പൊടി എന്നിവ യോജിപ്പിക്കുക.

ഒരു നോണ്‍സ്റ്റിക് പാനില്‍ വെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം തയ്യാറാക്കിയ മിശ്രിതം ഒരിഞ്ച് കനത്തില്‍ ഒഴിച്ച് മൂടിവെക്കുക. ചെറിയ തീയില്‍ വേവിച്ചശേഷം ചൂടോടെ ഉപയോഗിക്കാം.

We use cookies to give you the best possible experience. Learn more