| Tuesday, 18th March 2014, 5:05 pm

കായ തോരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കായ തോരന്‍ വെയ്ക്കാന്‍ ഒരുവിധം എല്ലാവര്‍ക്കുമറിയുമായിരിക്കും. എങ്കിലും ഇതൊരു പരമ്പരാഗത സ്റ്റൈലന്‍ വെയ്പാണ്. ഇങ്ങനെ പരീക്ഷിക്കാത്തവര്‍ക്ക് ഒന്നു ശ്രമിക്കാവുന്നതാണ്

ചേരുവകള്‍

കായ -നാലെണ്ണം
തേങ്ങ – അര മുറി
വെളുത്തുള്ളി – മൂന്ന് അല്ലി
പച്ച മുളക് – രണ്ടെണ്ണം
ചെറിയ ഉള്ളി – അഞ്ചെണ്ണം
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍
ജീരകം- അര ടീസ്പൂണ്‍
എണ്ണ- ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
കടുക്- രണ്ട്് ടീസ്പൂണ്‍
കറിവേപ്പില- ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ചെറുതായി അരിഞ്ഞ കായ ഒരു കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. ശേഷം തേങ്ങ, മഞ്ഞള്‍ പൊടി, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് ചെറുതായി അരയ്ക്കുക.

ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ കടുക് പൊട്ടിക്കുക. ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞത്, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. വേവിച്ച കായ നേരത്തേ അരച്ചു വച്ച അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കി ഇതിലേക്ക് ചേര്‍ത്തിളക്കുക. നാലോ അഞ്ചോ മിനിറ്റിനകം തീ കെടുത്തി തോരന്‍ വാങ്ങാം.

We use cookies to give you the best possible experience. Learn more