| Saturday, 11th October 2025, 6:14 pm

മലയാളത്തില്‍ സിനിമ ചെയ്യാത്തത് മനപ്പൂര്‍വമല്ല; ചില വേഷങ്ങള്‍ എനിക്ക് ചേരില്ലെന്ന് തോന്നും: റേബ ജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടിയാണ് റേബ ജോണ്‍. പിന്നീട് താരം തെലുങ്ക് തമിഴ് സിനിമകളിലേക്ക് ചേക്കേറി. ബിഗില്‍, കൂലി എന്നീ സിനിമകളില്‍ അഭിനയിച്ചു.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമകള്‍ എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടി. മലയാളത്തില്‍ സിനിമകള്‍ ചെയ്യാതിരിക്കുന്നത് മനപ്പൂര്‍വമല്ലെന്ന് റേബ പറയുന്നു.

‘ചില വേഷങ്ങള്‍ എനിക്ക് ചേരില്ലെന്ന് തോന്നും. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് പിന്നാലെ ഒരുപാട് അവസരങ്ങള്‍ വന്നു. അന്ന് ഞാന്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയാണ്. പഠനത്തിന് പ്രാധാന്യം നല്‍കിയത് കൊണ്ട് പല സിനിമകളും ചെയ്യാന്‍ സാധിച്ചില്ല.

കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ അഭിനയിച്ച സിനിമയാണ് ധീരം. ഇന്ദ്രജിത്ത് സുകുമാരനാണ് നായകന്‍. അതില്‍ ജേണലിസ്റ്റ് ആണ് എന്റെ കഥാപാത്രം,’ റെബ പറഞ്ഞു.

താന്‍ ഭാഗമായ മിടുക്കി എന്ന ടെലിവിഷന്‍ പരിപാടിയെ കുറിച്ചും നടി സംസാരിച്ചു. മിടുക്കിയില്‍ ഞാന്‍ പങ്കെടുക്കാന്‍ കാരണം പപ്പയുടെ അനിയനാണ്.’നീ പങ്കെടുക്കണം. നിനക്ക് സാധിക്കുമെന്ന് പറഞ്ഞത് റെജി അങ്കിളാണ്. പക്ഷേ, ഷോയില്‍ അവസരം ഉറപ്പായപ്പോള്‍ ടെന്‍ഷനായി.

ഞാനില്ലെന്ന് പറഞ്ഞ് ഒഴിവാകാന്‍ ശ്രമിച്ചപ്പോള്‍ ഷോ ഡയറക്ടര്‍ സതീഷ് സര്‍ പറഞ്ഞു.’നിന്റെയുള്ളിലെ കഴിവ് നിനക്കറിയില്ല. ഭീരുക്കളാണ് പകുതി വഴിയില്‍ വെല്ലുവിളികള്‍ ഉപേക്ഷിക്കുക’എന്ന്. സതീഷ് സാറും അങ്കിളും എന്നില്‍ അത്ര വിശ്വാസം കാണിച്ചില്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും ഇത്രദൂരം എത്തുമായിരുന്നില്ല,’ റേബ ജോണ്‍ പറഞ്ഞു.

Content highlight :Reba John says  Not doing films in Malayalam is not intentional

We use cookies to give you the best possible experience. Learn more