[]ചുംബനങ്ങള്‍ മനോഹരങ്ങളാണ്. അത് പ്രണയിക്കുന്നവരേയാകുമ്പോള്‍ അതിന് മാധുര്യം കൂടും. എന്തുകൊണ്ട് ചുംബനത്തിന് ഈ മാന്ത്രികതയുണ്ടായി,
താഴെ പറയുന്ന കാരണങ്ങള്‍ വായിച്ചാല്‍ നിങ്ങളുടെ പ്രണയിതാവിനെ ചുംബിക്കാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല.[]
…
ചുണ്ടുകള്‍ ചേര്‍ന്നുള്ള ചുംബനം പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ആഴത്തിലുള്ളതാക്കുമെന്നത് എല്ലാവര്‍ക്കും അറിയാം. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് നോക്കാം,
പങ്കാളികള്‍ പരസ്പരം ചുംബിക്കുമ്പോള്‍ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോര്‍മോണാണ് പങ്കാളികള്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ധിപ്പിക്കുന്നത്.
…
ലൈംഗികത മാനസികാരോഗ്യത്തിന് ഏറെ ഗുണകരമാകുമെന്നത് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ലൈംഗികതയില്‍ ചുബനങ്ങളുടെ പങ്കും വളരെ വലുതാണ്. ഇത് ലൈംഗികതയില്‍ കൂടുതല്‍ ആനന്ദമുണ്ടാക്കും.
….
ലൈംഗികതയ്ക്ക് മുമ്പ് ഗാഢമായ ചുംബനങ്ങള്‍ പങ്കാളിക്ക് നല്‍കുന്നത് പങ്കാളിയില്‍ കൂടുതല്‍ ഉത്തേജനമുണ്ടാ്ക്കും. സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടുന്ന പങ്കാളികളില്‍ സ്‌നേഹവും അടുപ്പവും പ്രണയവും കൂടുതലായിരിക്കും.
…
പങ്കാളി നിരാശയോടെ ഇരിക്കുകായാണെങ്കില്‍ സ്‌നേഹപൂര്‍വം ഇടപെടുക. നിങ്ങളുടെ ഇടപെടല്‍ അവര്‍ക്ക് ആശ്വാസമാകും. ഇത്തരം സന്ദര്‍ഭങ്ങളിലും ചുംബനത്തിന് കാര്യമായ പങ്കുണ്ട്. ഒരു മെഡിറ്റേഷന്‍ പോലെയാണ് ഈ അവസരങ്ങളില്‍ ചുംബനങ്ങള്‍.
…
ദീര്‍ഘമായ ചുംബനങ്ങള്‍ ശാരീരികമായ വേദനകളും ഇല്ലാതാക്കും. ഗാഢമായ ചുംബന സമയത്ത് അഡ്രിനാലിന്‍ ഉത്പാദനം ഉണ്ടാകുകയും. ഇത് ശരീരത്തിന് വലിയ റിലീഫ് നല്‍കുകയും ചെയ്യും.