ലാലിഗയില്‍ ഈ വര്‍ഷത്തെ അവസാന മത്സരത്തിന് ഒരുങ്ങുകയാണ് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. നാളെ പുലര്‍ച്ചെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് ഈ മത്സരം. സെവിയ്യയാണ് ഈ മത്സരത്തിലെ എതിരാളികള്‍.
റയലിനെ സംബന്ധിച്ച് ഈ മത്സരം ഏറെ നിര്‍ണായകമാണ്. തങ്ങളുടെ ചിരവൈരികളായ ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാന്‍ ഈ മത്സരത്തില്‍ ലോസ് ബ്ലാങ്കോസിന് വിജയം കൈപ്പിടിയില്‍ ഒതുക്കിയെ മതിയാവൂ. എന്നാല്‍, ഈ മത്സരത്തിന് മുമ്പ് വമ്പന്‍ തിരിച്ചടിയായി റയല്‍ നേരിട്ടത്.
റയൽ മാഡ്രിഡ് താരങ്ങൾ. Photo: Real Madrid C.F./x.com
ഈ മത്സരത്തിന് മുന്നോടിയായി ടീമിന് ഏഴ് പ്രധാന താരങ്ങളെയാണ് നഷ്ടമായിരിക്കുന്നത്. ഡാനി കാര്‍വാജല്‍, ട്രെന്റ് അലക്‌സാണ്ടര്‍-അര്‍നോള്‍ഡ്, എഡര്‍ മിലിറ്റോ, ബ്രാഹിം ഡിയാസ്, അല്‍വാരോ കരേറസ്, എന്‍ഡ്രിക്ക് എന്നിവര്‍ക്ക് നേരത്തെ ഈ മത്സരം നഷ്ടമായിരുന്നു. ഇപ്പോള്‍ ഇതിലേക്ക് ഫെഡെ വാല്‍വെര്‍ഡെയും പുറത്തായിരിക്കുകയാണ്.
പരിക്കാണ് വാല്‍വെര്‍ഡെയ്ക്ക് വിനയായത്. അല്‍വാരോ കരേറസിനും എന്‍ഡ്രിക്കിനും സസ്‌പെന്‍ഷന്‍ കാരണമാണ് റയലിനായി നിര്‍ണായക മത്സരത്തില്‍ ഇറങ്ങാന്‍ സാധിക്കാത്തത്.
Photo: liveherewego/instagram.com
ഏഴ് താരങ്ങള്‍ ടീമില്‍ ഇല്ലെങ്കിലും സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ങ്ഹാം, ഫ്രാന്‍ ഗാര്‍ഷ്യ എന്നിവരെല്ലാം ടീമിലുണ്ട്. ഈ താരങ്ങളുടെ സാന്നിധ്യം നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോള്‍ ടീമിനും കോച്ച് സാബി അലന്‍സോയ്ക്കും വലിയ ആശ്വാസമാണ് നല്‍കുക.
ലീഗില്‍ റയല്‍ നിലവില്‍ 39 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഒന്നാമതുള്ള ബാഴ്‌സക്കാകട്ടെ 43 പോയിന്റുമുണ്ട്. ഈ മത്സരത്തില്‍ ജയിക്കാന്‍ റയലിന് സാധിച്ചാല്‍ ബാഴ്‌സയുമായുള്ള പോയിന്റ് വ്യത്യാസം ഒരു പോയിന്റായി കുറക്കാനുള്ള അവസരമുണ്ട്. അതിനാല്‍ തന്നെ ടീമിന്റെ എല്ലാ ശ്രദ്ധയും വിജയം എന്ന ഒറ്റ ലക്ഷ്യത്തിലായിരിക്കും.
Content Highlight: Real Madrid lost 7 players before the game against Sevilla FC in La Liga