| Wednesday, 27th February 2019, 4:46 pm

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; സ്ഥിതി വഷളായാല്‍ കാര്യങ്ങള്‍ എന്റേയോ മോദിയുടേയോ കൈയ്യില്‍ നില്‍ക്കില്ല: ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഭീകരവാദത്തെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ സന്നദ്ധരാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ ഭൂമി തീവ്രവാദത്തിന് ഉപയോഗിക്കുന്നത് പാകിസ്ഥാന് താല്‍പര്യമില്ലാത്ത കാര്യമാണെന്നും, അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാകിസ്ഥാന്‍ ഉടനടി തിരിച്ചടിച്ചില്ലെന്നും, രണ്ടു ഭാഗത്തും ദുരന്തം വിതയ്ക്കുന്നത് നിരുത്തവാദിത്തപരമാണെന്നും പാകിസ്ഥാന്‍ ജനതയെ അഭിസംബോധന ചെയ്തു കൊണ്ട് ഇമ്രാന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ഇവിടെ വരാമെങ്കില്‍ ഞങ്ങള്‍ക്ക് അവിടെയും വരാം എന്ന സന്ദേശം കൈമാറണമെന്ന് മാത്രമായിരുന്നു പാകിസ്ഥാന്‍ നടപടിയുടെ ഉദ്ദേശ്യം എന്നും ഇമ്രാന്‍ പറഞ്ഞതായി പാകിസ്ഥാന്‍ പത്രം ഡോണ്‍ റിപ്പോര്‍ട്ടു ചെയ്തു.

Also Read ഇന്ത്യയ്ക്ക് ഒരു വിമാനം നഷ്ടമായി; പൈലറ്റിനെ കാണാനില്ല: സ്ഥിരീകരിച്ച് ഇന്ത്യ

എല്ലാം യുദ്ധങ്ങളും തെറ്റായ കണക്കുകൂട്ടലുകളാണെന്നും, ആണവായുധങ്ങള്‍ കൈവശമുള്ള രണ്ടു രാജ്യങ്ങളുടെ ഇത്തരം തെറ്റായ കണക്കുകൂട്ടലുകളുടെ പരിണിത ഫലം തനിക്കോ നരേന്ദ്ര മോദിക്കോ താങ്ങാന്‍ കഴിയില്ലെന്നും ഇമ്രാന്‍ പറഞ്ഞു.

തീവ്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇത്തരം കാര്യങ്ങള്‍ മെച്ചപ്പെട്ട ബോധത്തോടെ കൈകാര്യം ചെയ്യണമെന്നും ഇമ്രാന്‍ പറഞ്ഞു.

Also Read “”ഞങ്ങള്‍ തിരിച്ചടിച്ചതല്ല; കരുത്ത് കാണിച്ചതാണ്””; പാക് വിമാനം അതിര്‍ത്തി കടന്ന സംഭവത്തില്‍ പ്രതികരിച്ച് പാക്കിസ്ഥാന്‍

അതേസമയം, ഇന്ത്യന്‍ വ്യോമസേനാ വിമാനം പാക് മേഖലയില്‍ വെച്ച് കാണാതായെന്ന റിപ്പോര്‍ട്ട് ഇന്ത്യയും പാകിസ്ഥാനു സ്ഥിരീകരിച്ചിട്ടുണ്ട്. മിഗ് 21 യുദ്ധവിമാനം നഷ്ടമായെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒരു പൈലറ്റിനെ കാണാതായെന്നും സര്‍ക്കാര്‍ അറിയിച്ചു.

പൈലറ്റ് കസ്റ്റഡിയിലുണ്ടെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലയെന്നും സര്‍ക്കാര്‍ അറിയിച്ചു.

Image Credits: Reuters

Latest Stories

We use cookies to give you the best possible experience. Learn more