| Wednesday, 21st August 2019, 10:29 am

മമതബാനര്‍ജിക്കെതിരെയും മത്സരിക്കാന്‍ തയ്യാര്‍: ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ തൃണമൂല്‍ എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് മമതയുടെ വിശ്വസ്തനായിരുന്ന സൊവാന്‍ ചാറ്റര്‍ജി. കൊല്‍ക്കത്ത മുന്‍ മേയര്‍ കൂടിയായിരുന്ന സൊവാന്‍ ചാറ്റര്‍ജി കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നിയമിച്ചതിനെയും സൊവാന്‍ ചാറ്റര്‍ജി വിമര്‍ശിച്ചു.

‘ഞാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ പാര്‍ട്ടിയുടെ വിശ്വസ്തനായിരുന്നു. ഇപ്പോള്‍ ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇനി പാര്‍ട്ടിയുടെ വിശ്വസ്തനാവും. എന്താണോ പാര്‍ട്ടി എന്നോട് പറയുന്നത് അതിനനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കും. അവര്‍ മമതാ ബാനര്‍ജിക്കെതിരെ മത്സരിക്കാന്‍ നിര്‍ദേശിക്കുകയാണെങ്കില്‍ ഞാന്‍ അത് പോലെ ചെയ്യും.’ സൊവാന്‍ ചാറ്റര്‍ജി വ്യക്തമാക്കി.

മമത ബാനര്‍ജിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് സൊവാന്‍ ചാറ്റര്‍ജി.
സൊവാന്‍ ചാറ്റര്‍ജിക്കൊപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് ബൈശാഖി ബാനര്‍ജിയും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more