| Monday, 13th April 2015, 4:04 pm

ചിറ്റൂര്‍ വ്യാജ ഏറ്റുമുട്ടല്‍: ആറ് മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ആന്ധ്ര: ആന്ധ്രയില്‍ പോലീസുകാര്‍ വെടിവെച്ച് കൊലപ്പെടുത്തിയ ആറ് ചന്ദനക്കടത്തുകാരുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് കോടതി ഉത്തരവ്. വെടി വെയ്പില്‍ മരിച്ച തൊഴിലാളിയായ ശശി കുമാറിന്റെ ഭാര്യ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

ആകെ 20 പേരായിരുന്നു പോലീസ് വെടി വെയ്പില്‍ കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ ആറ് പേരുടെ മൃതദേഹങ്ങളാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക. ഈ ആവശ്യം മദ്രാസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ഏറ്റുമുട്ടലിനിടെയാണ് തൊഴിലാളികളെ വധിച്ചിരുന്നതെന്നാണ് ആന്ധ്ര പോലീസ് വാദിച്ചിരുന്നത്. എന്നാല്‍ ദൃക്‌സാക്ഷികളായ ശേഖര്‍, ബാലചന്ദ്രന്‍ എന്നിവര്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ മൊഴി പ്രകാരം പോലീസിന്റെ വാദങ്ങള്‍ തെറ്റെന്ന് ആരോപണമുയര്‍ന്നിരുന്നു.

തൊഴിലാളികളെ ഏറ്റുമുട്ടലിന്റെ തലേ ദിവസം അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് ഇവര്‍ നല്‍കിയിരുന്ന മൊഴി. പീപ്പിള്‍ വാച്ച് ഫോറം എന്ന മനുഷ്യാവകാശ സംഘടനയാണ് മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഇവരെ ഹാജരാക്കിയിരുന്നത്.

We use cookies to give you the best possible experience. Learn more