| Tuesday, 8th July 2025, 12:12 pm

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി; ആർ.സി.ബി ഇന്ത്യൻ പേസർ യാഷ് ദയാലിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വിവാഹ വാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചെന്ന ഗാസിയാബാദ് സ്വദേശിയായ യുവതിയുടെ പരാതിയിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലയെർ യാഷ് ദയാലിനെതിരെ കേസ്.

യാഷ് ദയാൽ വിവാഹ വാഗ്ദാനം നൽകി തന്നെ മാനസികമായും ശാരീരികമായും ലൈംഗീകമായും ചൂഷണം ചെയ്തുവെന്ന് ഗാസിയാബാദ് സ്വദേശിയായ സ്ത്രീ പരാതിപ്പെട്ടതിന് പിന്നാലെ 27 കാരനായ ദയാലിനെതിരെ ബലാത്സംഗത്തിന് കേസെടുത്തതായി ഗാസിയാബാദ് പൊലീസ് അറിയിച്ചു.

ദയാലുമായി അഞ്ച് വർഷമായി പ്രണയത്തിലാണെന്നും വിവാഹ വാഗ്ദാനം നൽകി ദയാൽ തന്നെ വഞ്ചിച്ചുവെന്നും പിന്നീട് ചൂഷണം ചെയ്യുകയായിരുന്നെന്നും യുവതി പറഞ്ഞു. കഴിഞ്ഞ മാസം 21 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓൺലൈൻ പരാതി പരിഹാര പോർട്ടൽ വഴി യുവതി പരാതി നൽകിയിരുന്നു. തനിക്ക് വിഷാദരോഗം പിടിപെട്ടിരുന്നുവെന്നും അതിനായി ചികിത്സ തേടിയെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു.

‘വിവാഹ വാഗ്ദാനം നൽകി അയാൾ എന്നെ പീഡിപ്പിച്ചു. അയാളുടെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി. എന്നെ അവരുടെ മരുമകളാക്കുമെന്ന് ഉറപ്പ് നൽകി. എന്നാൽ അയാൾക്ക് മാറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു. ഇത് എനിക്ക് വലിയ മാനസിക ആഘാതം ഉണ്ടാക്കി. മാനസിക ആഘാതത്തിൽ നിന്നും നിന്ന് കരകയറാൻ കഴിയാത്തതിനാൽ ഞാൻ പലതവണ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു,’ യുവതി പരാതിയിൽ പറഞ്ഞു.

അതേസമയം ദയാൽ പൊലീസിന് മുമ്പാകെ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഗാസിയാബാദിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പാട്ടീൽ നിമിഷ് ദശരഥ് മാധ്യമങ്ങളോട് പറഞ്ഞു.

‘ദയാലിനെതിരെ ബി.എൻ.എസ് സെക്ഷൻ 69 (വിവാഹ വാഗ്ദാനം ഉൾപ്പെടെയുള്ള വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധം) പ്രകാരം ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടത്തിവരികയാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight: RCB player Yash Dayal booked for rape on Ghaziabad woman’s complaint

We use cookies to give you the best possible experience. Learn more