| Monday, 27th April 2026, 8:25 pm

ദല്‍ഹിയെ പൊളിച്ചടുക്കി ബെംഗളൂരുവിന്റെ തീയുണ്ടകള്‍; മിന്നല്‍ വേഗത്തില്‍ ഭുവിയും ഹേസല്‍വുഡ്ഡും!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ദല്‍ഹിയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

എന്നാല്‍ ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് വമ്പന്‍ പ്രഹരമാണ് ബെംഗളൂരു ബൗളര്‍മാര്‍ നല്‍കിയത്. നിലവില്‍ നാല് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടപ്പെട്ട ദല്‍ഹിക്ക് ഒമ്പത് റണ്‍സാണ് മാത്രമാണ് നേടാനായത്.

ഭുവനേശ്വര്‍ കുമാറിന്റെയും ജോഷ് ഹേസല്‍വുഡ്ഡിന്റെയും മിന്നല്‍ സ്‌പെല്ലിന് മുന്നില്‍ തകര്‍ന്നടിയുകയാണ് ദല്‍ഹി. മത്സരത്തിലെ രണ്ടാം പന്തില്‍ സഹില്‍ പരാഗിനെ പൂജ്യം റണ്‍സിന് കൂടാരം കയറ്റി ഭുവിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. രണ്ടാം ഓവറിനെത്തിയ ഹേസല്‍വുഡ് ആദ്യ പന്തില്‍ കെ.എല്‍. രാഹുലിനെയും (1), സമീര്‍ റിസ്‌വിയെയും പുറത്താക്കി വതകര്‍പ്പന്‍ ബൗളിങ്ങാണ് കാഴ്ചവെച്ചത്.

ബൗളിങ്ങില്‍ തിരിച്ചെത്തിയ ഭുവി അധികം വൈകാതെ മൂന്നാം ഓവറില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിനെയും (5) പുറത്താക്കി വേട്ട തുടര്‍ന്നു. പ്രതീക്ഷ നിലനിര്‍ത്താന്‍ കളത്തിലിറങ്ങിയ ദല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെയും ഒരു ദയയും കാണിക്കാതെ ഭുവനേശ്വര്‍ എക്‌സ്പ്രസ് കൂടാരം കയറ്റി. പിന്നീട് നിതീഷ് റാണയെയും തീര്‍ത്ത് ഹേസല്‍വുഡ് താണ്ഡവം തുടര്‍ന്നപ്പോഴേക്കും ദല്‍ഹിയുടെ ശക്തി തീര്‍ന്നിരുന്നു. പവര്‍ഫുള്‍ ബൗളിങ് തുടര്‍ന്നാല്‍ ദല്‍ഹിയെ അതിവേഗം പുറത്താക്കാന്‍ ബെംഗളൂരുവിന് സാധിക്കും.

ദല്‍ഹിക്കെതിരായ വിജയത്തോടെ പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുക്കുക എന്നതാണ് പാട്ടിദാറിന്റെയും സംഘനത്തിന്റെയും ലക്ഷ്യം. ഏഴ് മത്സരത്തില്‍ രണ്ട് തോല്‍വിയടക്കം 10 പോയിന്റുമായി നിലവില്‍ രണ്ടാംസ്ഥാനത്താണ് ബെംഗളൂരു.

Content Highlight: RCB In Great Bowling Performance Against Delhi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more