| Tuesday, 18th December 2012, 12:13 pm

പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് സാമ്പത്തിക അവലോകനത്തില്‍ തീരുമാനം. റിപ്പോ നിരക്കില്‍ എട്ട് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 7 ശതമാനമായും തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.[]

കരുതല്‍ ധനാനുപാത നിരക്ക് (സി.ആര്‍.ആര്‍) 4.25 ശതമാനവുമായും തുടരും. സി.ആര്‍.ആര്‍ നിരക്ക് കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മധ്യപാദ വായ്പാ അവലോകനത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്‌ടെന്ന് ആര്‍ബിഐ തീരുമാനിക്കുകയായിരുന്നു.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 5.4 ശതമാനമായി താഴ്ന്നതിനിടയിലും റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറയ്ക്കാതെ നിര്‍ത്തിയിരിക്കുകായണ്. അടുത്ത രണ്ട് മാസം പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുമെന്നും റിസര്‍വ് ബാങ്ക് വിലയിരുത്തി.

അതേസമയം, പണപ്പെരുപ്പം കുറഞ്ഞാല്‍ ജനുവരിയില്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി.രംഗരാജന്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more