| Monday, 24th June 2019, 9:55 am

ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു; തീരുമാനം കാലാവധി തീരാന്‍ ആറുമാസം ബാക്കിനില്‍ക്കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാലാവധി തീരാന്‍ ആറുമാസം ബാക്കിനില്‍ക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വിരാല്‍ വി. ആചാര്യ രാജിവെച്ചതായി റിപ്പോര്‍ട്ട്. ഒരു സാഹചര്യത്തിലും കാലാവധി പുതുക്കുന്നതില്‍ യാതൊരു താല്‍പര്യവുമില്ലെന്നും അദ്ദേഹം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ആറുമാസത്തിനിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉന്നത ചുമതല വഹിക്കുന്ന രണ്ടാമത്തെയാളാണ് രാജിവെക്കുന്നത്. ഡിസംബറില്‍ സര്‍ക്കാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കാലാവധി തീരാന്‍ ഒമ്പതുമാസം ശേഷിക്കെ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചിരുന്നു.

ഇതോടെ ആര്‍.ബി.ഐയില്‍ എന്‍.എസ് വിശ്വനാഥ്, ബി.പി കനുംഗോ, എം.കെ ജെയ്ന്‍ എന്നിങ്ങനെ മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണ് ബാക്കിയുള്ളത്.

2017 ജനുവരിയിലാണ് ആചാര്യ ആര്‍.ബി.ഐയിലെത്തിയത്. സാമ്പത്തിക ഉദാരവത്കരണത്തിനുശേഷമുള്ള ആര്‍.ബി.ഐയിലെ ഏറ്റവും പ്രായംകുറഞ്ഞ ഡെപ്യൂട്ടി ഗവര്‍ണറാണ് ആചാര്യ.

അദ്ദേഹം ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ സി.വി ഇക്‌ണോമിക്‌സ് സി.വി സ്റ്റാര്‍ പ്രഫസറായി തിരിച്ചുപോകുമെന്നാണ് റിപ്പോര്‍ട്ട്.

ക്രഡിറ്റ് റിസ്‌ക് വിദഗ്ധനായ ആചാര്യയ്ക്ക് ഏപ്രില്‍ നാലിന് പ്രഖ്യാപിച്ച സാമ്പത്തിക നയവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി അഭിപ്രായഭിന്നതയുണ്ടായിരുന്നെന്നാണ് ബാങ്ക് പുറത്തിറക്കിയ മിനുട്‌സില്‍ പറയുന്നത്. റിപ്പോ നിരക്ക് കുറച്ചുകൊണ്ട് സാമ്പത്തിക വളര്‍ച്ചയില്‍ ശ്രദ്ധയൂന്നുകയെന്ന നിലപാടിലായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. പണപ്പെരുക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ നിരക്ക് ഇനിയും കൂട്ടുന്നതിനെതിരെ ആചാര്യ മുന്നറിയിപ്പു നല്‍കിയരുന്നു.

എന്നാല്‍ ആറംഗ സാമ്പത്തിക നയ കമ്മിറ്റി റിപ്പോ നിരക്ക് 25% കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more