മുംബൈ: റിസര്‍വ് ബാങ്ക് മധ്യവായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ-റിവേഴ്‌സ് നിരക്കുകളില്‍ മാറ്റമില്ലാതെയാണ് പുതിയ പ്രഖ്യാപനം.
പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്നാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. കരുതല്‍ ധനാനുപാതം 25 പോയിന്റായി കുറച്ചു. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട നിക്ഷേപത്തിന്റെ ഒരു ഭാഗമാണ് കരുതല്‍ ധനാനുപാതം.[]
രാജ്യത്ത് ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് വായ്പ്പാ നയം പ്രഖ്യാപിച്ചത്.
പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കിയിരിക്കുന്നത്.